ഓപ്പറേഷന്‍ തണ്ടര്‍: ക്രിമിനല്‍ പൊലീസുകാരെ കുടുക്കി ഇന്റലിജന്‍സ്

ഓപ്പറേഷന്‍ തണ്ടര്‍: ക്രിമിനല്‍ പൊലീസുകാരെ കുടുക്കി ഇന്റലിജന്‍സ് സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പോലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ബേക്കല്‍,കുമ്പള എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലെ വീഴ്ച, മണല്‍ക്കടത്തിന് ഒത്താശ, തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു. കുമ്പള, ബേക്കല്‍ സിഐമാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു. സ്റ്റേഷന്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് കണ്ണൂരില്‍ മൂന്ന് എസ്എച്ച്ഒമാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിലെ 3 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. ബേക്കല്‍, കോഴിക്കോട്, മാലി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. സ്വര്‍ണം പ്രളയത്തില്‍ ഒഴുകി വന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓണ്‍ലൈന്‍ ഗെയിമും വീഡിയോ ഗെയിമും തയ്യാറാക്കി കൊടുക്കുന്ന മാതാപിതാക്കളുടെ കാലത്ത്, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഹൈടെക് രീതിയിലുള്ള ഇത്തരം ഒരു ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സാണ് അരുണ്‍. മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മുന്‍പും മക്കള്‍ക്കായി അരുണ്‍ മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അച്ഛനും മക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയ്ക്കു പേരും ഇട്ടിട്ടുണ്ട്. ‘സുന്ദരി’. ഏഴരമാസമെടുത്തു അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കാന്‍. ബാറ്ററില്‍ ഓടുന്ന മിനിയേച്ചര്‍ ഓട്ടോയാണിത്. വീട്ടില്‍ നിന്ന് ലഭിച്ച ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.…

കോടീശ്വരനെങ്കിലും ബില്‍ ഗേറ്റ്സും ക്യൂ നില്‍ക്കും..! ഇതിനായി…

കോടീശ്വരനെങ്കിലും ബില്‍ ഗേറ്റ്സും ക്യൂ നില്‍ക്കും..! ഇതിനായി… മൈക്രോസോഫ്റ്റ് ചെയര്‍മാനും ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയര്‍മാനുമായ, ലോകത്തിലെ ഏറ്റവും വലിയ ധനികന്‍മാരില്‍ ഒരാളാണ് ബില്‍ ഗേറ്റ്സ്. 6100 കോടി ഡോളറിന്റെ ആസ്തിയുണ്ട് അറുപത്തിയഞ്ചുകാരനായ ബില്‍ ഗേറ്റ്സിന്. ബര്‍ഗറിനായി ക്ഷമാപൂര്‍വ്വം റസ്റ്ററന്‍ിനു മുന്‍പില്‍ ക്യൂവില്‍ നില്‍ക്കുന്ന ബില്‍ ഗേറ്റ്സിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരേ സമയം ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം. കുറച്ചു പ്രശസ്തിയും പണവും ലഭിച്ചാലുടന്‍ അതിന്റെ ആഢ്യത്വം കാണിക്കുന്നവരാണ് നമ്മുക്കു ചുറ്റുമുള്ളത് എന്നാല്‍, അവിടെയും വ്യത്യസ്തനായിരിക്കുകയാണ് ഈ ധനികനായ മനുഷ്യന്‍. എത്ര വല്ല്യ സമ്പന്നനാണെങ്കിലും മറ്റുള്ളവരില്‍ ഒരുവനെപോലെ പെരുമാറാന്‍ ബില്‍ ഗേറ്റ്സ് മടിക്കുന്നില്ല. തന്റെ ലാളിത്യം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു മാതൃക കൂടിയാണ് ബില്‍ ഗേറ്റ്സ്. യാതൊരു അഹംഭാവവും ഇല്ലാതെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങള്‍ എറ്റെടുത്തു കഴിഞ്ഞു.

എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു; അമൃത സുരേഷ് മനസ് തുറക്കുന്നു…

പഠിത്തം അവസാനിപ്പിച്ച് ഞാന്‍ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു, അന്ന് ഒരുപാട് കരഞ്ഞു… അതവസാനിപ്പിച്ചിറങ്ങുമ്പോള്‍ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു; അമൃത സുരേഷ് മനസ് തുറക്കുന്നു… ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് അമൃത സുരേഷ്. ഈ പരിപാടിയിലൂടെ താരമായ അമൃതയ്ക്ക് നടന്‍ ബാലയെ ഭര്‍ത്താവായി ലഭിക്കുകയും ചെയ്തു. ഒരു കുഞ്ഞുണ്ടായ ശേഷം ഇരുവരും വിവാഹ മോചിതരുമായി. വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് അധികമാര്‍ക്കും അറിയില്ല. ഇപ്പോള്‍ സംഗീതത്തില്‍ ശ്രദ്ധിച്ച് കരിയറില്‍ ശോഭിച്ചിരിക്കയാണ് അമൃത. ഇപ്പോഴത്തെ തന്നെ തീര്‍ത്തത് ജീവിത സാഹചര്യങ്ങളാണെന്ന് അമൃത തന്നെ തുറന്നു പറഞ്ഞു. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വപ്ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങള്‍ക്ക് അറിയൂ എന്ന് അമൃത പറയുന്നു. എന്നാല്‍…

കുട്ടനാട്ടുകാര്‍ക്കായ് പ്രളയത്തില്‍ തകരാത്ത വീടുകള്‍ ഒരുങ്ങുന്നു…

കുട്ടനാട്ടുകാര്‍ക്കായ് പ്രളയത്തില്‍ തകരാത്ത വീടുകള്‍ ഒരുങ്ങുന്നു… കുട്ടനാട്ടില്‍ പ്രളയത്തില്‍ തകര്‍ന്നു പോകാത്ത വീടുകളൊരുക്കി ‘അയാം ഫോര്‍ ആലപ്പി’. പുത്തന്‍ നിര്‍മ്മാണ വിദ്യകളുമായി 500 വീടുകളാണ് ‘അയാം ഫോര്‍ ആലപ്പി’ കുട്ടനാടിനായി ഒരുക്കുന്നത് പ്രളയത്തില്‍ വീടിനുള്ളില്‍ വെള്ളം കയറാത്ത വിധം തൂണുകളാല്‍ രണ്ടു മീറ്റര്‍ ഉയര്‍ത്തിയാണ് നിര്‍മ്മാണം. മൂന്ന് മാസത്തിനകം വീടുകളുടെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇരുമ്പ് പട്ടകളും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് വീടുകളുടെ നിര്‍മ്മാണം. ‘അയാംഫോര്‍ ആലപ്പി’യുടെ നേതൃത്വത്തില്‍ നൂറു അംഗണവാടികള്‍ പുനര്‍നിര്‍മ്മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അടുക്കള പാത്രങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും ഭിന്ന ശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറുകളുമെല്ലാം ഇതിനകം തന്നെ ‘അയാം ഫോര്‍ ആലപ്പി’ വിതരണം ചെയ്തിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണത്തിനായി വിവിധ സംഘടനകളും വ്യക്തികളും പ്രയത്‌നിക്കുന്നുണ്ട്.

ഫോണ്‍ പരിശോധിക്കാന്‍ പാസ് വേഡ് നല്‍കിയില്ല: ഭാര്യ ഭര്‍ത്താവിനെ ചുട്ടുകൊന്നു

ഭാര്യ ഭര്‍ത്താവിനെ പ്രെട്രോളിച്ച് കത്തിച്ചു കൊന്നു. മൊബൈല്‍ ഫോണിന്റെ പാസ് വേഡ് ചോദിച്ചിട്ട് ഭര്‍ത്താവ് നല്‍കാത്തതില്‍ പ്രകോപിതയായാണ് യുവതി ഈ കൊടും ക്രൂരത ചെയ്തത്. ഇന്തോനേഷ്യയിലെ ലോമ്പോക്ക് എന്ന സ്ഥലത്താണ് സംഭവം. ജനുവരി 12നായിരുന്നു സംഭവം. ദേദി പൂര്‍ണാമയെ (26) ഭാര്യ ഇന്‍ഹാം കഹയാനി (25) ആണ് കൊലപ്പെടുത്തിയത്. ഇന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ദേദിയുടെ ഫോണ്‍ പരിശോധിക്കാന്‍ വേണ്ടി ഇന്‍ഹാം അയാളോടു പാസ് വേഡ് ചോദിച്ചു. എന്നാല്‍ ദേദി പാസ് വേഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് ഇന്‍ഹാം ഭര്‍ത്താവുമായി വഴക്കിട്ടു. നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലി. ഇതില്‍ പ്രകോപിതയായ ഇന്‍ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി. വീട്ടിനുള്ളില്‍ നിന്ന് നിളവിളിയും, തീയും പുകയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ ആശുപത്രിയിലെത്തിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ദേദി…

മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്ന 27 കാരന്‍ അറസ്റ്റില്‍

ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നു. മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെയാണ് 27 കാരനായ യുവാവ് ബലാല്‍സംഗം ചെയ്തു കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പട്നയ്ക്ക് സമീപമുള്ള പാര്‍സ ബസാര്‍ എന്ന സ്ഥലത്താണ് ഇങ്ങനൊരു കൊടും ക്രൂരമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയാണ് യുവാവ് തന്റെ ആടിനെ ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഗ്രാമത്തിലുള്ള ധാരാളം ആളുകള്‍ സംഭവത്തിന് ദൃക്സാക്ഷികളാണ്. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ബിഹാറിലെ മധേപുര എന്ന ഗ്രാമത്തിലാണ് പ്രതിയുടെ താമസം. ഇയാള്‍ പാര്‍സ ബസാറില്‍ ദിവസ വേതനത്തിന് ജോലിചെയ്തു വരികയാണ്. ബലാല്‍സംഗത്തെ തുടര്‍ന്ന് ചത്ത ആടിന്റെ ജഡം പോലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാകും തുടര്‍നടപടികളെന്ന് പോലീസ് വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് മാറ്റിവെച്ചു

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു. തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് നടപടി. സമരം നടത്തുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമേ തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാവു എന്ന കര്‍ശന നിര്‍ദേശമാണ് കോടതി സമരക്കാര്‍ക്ക് നല്‍കിയിരുന്നത്. ചര്‍ച്ചകള്‍ വൈകിപ്പിച്ചതിന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന് നേരെയും കോടതി വിമര്‍ശനമുയര്‍ത്തിയിരുന്നു.

രാത്രിയില്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ രാവിലെയായപ്പോള്‍ ഗേറ്റും കടന്ന് നൂറ് മീറ്റര്‍ ദൂരെയുള്ള പറമ്പില്‍ മരത്തിലിടിച്ച് തകര്‍ന്ന നിലയില്‍

കോതമംഗലത്തിനടുത്ത് കറുകടം കുന്നശ്ശേരില്‍ കെ.പി കുര്യാക്കോസും കുടുംബവും രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ പോര്‍ച്ചില്‍ കാറുണ്ടായിരുന്നു. എന്നാല്‍ രാവിലെ ശൂന്യമായ കാര്‍പോര്‍ച്ച് കണ്ട് അമ്പരന്നു. അന്വേഷണത്തിനൊടുവില്‍ വീട്ടില്‍ നിന്ന് നൂറ് മീറ്ററോളം ദുരെയുള്ള പറമ്പിലെ മരത്തില്‍ ഇടിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. കാറിന്റെ പിന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. വിജനമായ പ്രദേശത്തെത്തിച്ച് കാര്‍ കടത്താനുള്ള ശ്രമമായിരുന്നെന്നാണ്് സംശയിക്കുന്നത്. പോര്‍ച്ചില്‍ നിന്നും കാര്‍ മോഷ്ടിക്കാല്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കുര്യാക്കോസ് പരാതി നല്‍കിയിട്ടുണ്ട്. വീടിന്റെ ഗെയിറ്റ് വഴി പുറത്തേയ്ക്ക് കടത്തി ഏകദേശം നൂറ് മീറ്ററോളം ദൂരം വരെ കാര്‍ തള്ളിക്കൊണ്ടു പോകുകയായിരുന്നെന്ന് വേണം കരുതാനെന്ന് കുര്യാക്കോസ് പറയുന്നു. കോതമംഗലം പ്രസ്‌ക്ലബ്ബിന്റെ പ്രസിഡന്റും സാംസ്‌കരിക പ്രവര്‍ത്തകനുമാണ് കുര്യാക്കോസ്.

അതിശയന്‍ ബാലന്‍ കളിക്കൂട്ടുകാരിലൂടെ തിരിച്ചെത്തുന്നു

അതിശയന്‍ ബാലന്‍ കളിക്കൂട്ടുകാരിലൂടെ തിരിച്ചെത്തുന്നു അതിശയന്‍, ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ദേവദാസ് നായകനാകുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. കളിക്കൂട്ടുകാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഭാസി പടിക്കല്‍ (രാമു) ആണ്. സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന ആറ് സുഹൃത്തുക്കളുടെ പത്തൊന്‍പതാം വയസ്സിലെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് പഠിക്കുമ്പോള്‍ ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നത്. ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്റെ ലീഡേഴ്സ്. ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും. ആക്ഷനും സസ്പെന്‍സുമൊക്കെയായി ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാണ്. സലിംകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍,…