ഇതാണ് കേട്ടോ ഈ വർഷത്തെ പ്രിയപ്പെട്ട ഇമോജി

ഇതാണ് കേട്ടോ ഈ വർഷത്തെ പ്രിയപ്പെട്ട ഇമോജി ഇന്ന് ആളുകള്‍ തമ്മില്‍ നേരിട്ടുളള സംസാരം കുറഞ്ഞിരിക്കുന്നു. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെയാണ് ഇന്ന് പലരും ആശയം കൈമാറുന്നത്. അതില്‍ ഇമോജിക്ക് വളരെയധികം പ്രാധാന്യമുണ്ട്. മനസ്സ് തുറന്ന് സംസാരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ പോലും ഇമോജി സംസാരിക്കും. അതായത് പറയാതെ തന്നെ പല കാര്യങ്ങളും പറഞ്ഞുവെക്കാന്‍ ഇമോജിക്ക് കഴിയും. വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം (ഫെയ്സ് വിത്ത് ടിയേഴ്സ് ഓഫ് ജോയ്) എന്നാണ് ഇമോജിക്ക് ഒക്സ്ഫോര്‍ഡ് നല്‍കിയിരിക്കുന്ന അര്‍ത്ഥം. വാട്സ് ആപ്പിലാണ് ഇമോജികള്‍ വ്യാപാകമായി ഉപയോഗിക്കുന്നത്. ടെക്സ്റ്റ് മെസേജിനേക്കാള്‍ വളരെ എളുപ്പത്തില്‍ നമ്മുടെ സന്ദേശം ഇമോജികള്‍ കൈമാറും. രസകരമായ ആശയവിനിമോയപാധിയായതിനാല്‍ ആളുകല്‍ക്കിടിയില്‍ ഇമോജികള്‍ക്ക് വളരെ പെട്ടെന്നു തന്നെ പ്രചാരം ലഭിച്ചു. 1990 കള്‍ മുതല്‍ തന്നെ ഇമോജികള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നുവെങ്കിലും 2015 ലാണ് ഇമോജികള്‍ക്ക് പ്രാധാന്യം ലഭിച്ചത്. ഇമോജികളുടെ അര്‍ഥവും അന്തരാര്‍ഥവും അറിയാത്തവര്‍…

ജോലി വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

ജോലി വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. ശ്രീകാര്യം കരുമ്പുക്കോണം സ്വദേശി ശരത് ലാലി(30) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയ്ക്ക് തിരുവനന്തപുരത്ത് കൂടുതല്‍ ശമ്പളമുള്ള ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയ യുവതിയെയും കുടുംബാംഗങ്ങളെയും ഇയാള്‍ കൊന്നുകളയുമെന്നും യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഇയാളെ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാട്ടാക്കടയിലുള്ള ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.

കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി

കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ പരസ്യം പാടില്ലെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഡ്രൈവര്‍ കെ എം സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ദേശീയ പാതയോരങ്ങളില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

അവിഹിത ബന്ധത്തിന് തടസ്സമായ അഞ്ചു വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

അവിഹിത ബന്ധത്തിന് തടസ്സമായ അഞ്ചു വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി അഞ്ചു വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. തേനി ജില്ലയിലെ കോംബൈയിലാണ് ക്രൂര കൊലപാതകം. അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്നാണ് കുട്ടിയെ തലയ്ക്കടയിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഗീത (25), രണ്ടാനച്ഛന്‍ ഉദയകുമാര്‍ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് ഗീത ആദ്യ ഭര്‍ത്താവ് മുരുകനെ ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തത്. ഗീതയുടെ ആദ്യ ബന്ധത്തിലെ കുട്ടിയെ ആണ് കൊലപ്പെടുത്തിയത്. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കള്‍ താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരില്‍…

ഖുറാന്‍ വിതരണം ചെയ്യണമെന്ന ഉപാധിയോടെ പെണ്‍കുട്ടിക്ക് ജാമ്യം

ഖുറാന്‍ വിതരണം ചെയ്യണമെന്ന ഉപാധിയോടെ പെണ്‍കുട്ടിക്ക് ജാമ്യം വര്‍ഗീയ പോസ്റ്റിന് ശിക്ഷയായി ഖുര്‍ ആന്‍ കോപ്പികള്‍ വിതരണം ചെയ്യണമെന്ന് 19 കാരിക്ക് കോടതി നിര്‍ദേശം. ഖുറാന്റെ അഞ്ച് പകര്‍പ്പുകള്‍ വിതരണം ചെയ്യണമെന്നാണ് റാഞ്ചി കോടതി 19 കാരിയായ റിച്ച ഭാരതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു കോപ്പി പരാതിക്കാരായ അന്‍ജുമന്‍ ഇസ്ലാമിയ കമ്മിറ്റിക്കും നാലെണ്ണം വ്യത്യസ്ത സ്‌കൂള്‍ കോളേജ് ലൈബ്രറികള്‍ക്കുമാണ് നല്‍കേണ്ടത്. വര്‍ഗീയ പോസ്റ്റിട്ടെന്ന പരാതിയില്‍ റിച്ചയെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഒരു ടിക് ടോക് വീഡിയോക്കുള്ള പ്രതികരണമായിട്ടാണ് റിച്ച ഭാരതി പോസ്റ്റ് ഇട്ടത്. റിച്ചയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് കാണിച്ച് സദര്‍ അന്‍ജുമന്‍ കമ്മിറ്റി പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന ജൂലൈ 12-ന് റിച്ച അറസ്റ്റിലായി. റാഞ്ചി കോടതിയുടെ പരിഗണനയ്ക്കു വന്ന കേസില്‍ വാദം കേട്ട് ശേഷം ജാമ്യത്തിന് ഉപാധിയായി…

കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ അഭയം തേടി-എംഎല്‍എ

കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ അഭയം തേടി-എംഎല്‍എ ഭോപ്പാല്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ജീവന്‍ രക്ഷിക്കാന്‍ ടോയ്ലറ്റില്‍ അഭയം തേടിയെന്ന് മധ്യപ്രദേശിലെ എംഎല്‍എ ആയ സുനിലം. സമാജ് വാദി പാര്‍ട്ടി എം.എല്‍.എ ആണ് സുനിലം. നിസാമുദ്ദീനില്‍ നിന്ന് മുള്‍ട്ടായിലേക്ക് ഗോണ്ട്വാന എക്സ്പ്രസ് ട്രെയിനിലെ എ.സി കോച്ചിലാണ് സംഭവമെന്ന് സുനിലം റെയില്‍വേ മന്ത്രാലയത്തെ ടാഗ് ചെയ്ത് ട്വീറ്റില്‍ പറയുന്നു. തിങ്കളാഴ്ച അര്‍ധരാത്രി ട്രെയിന്‍ ബിനയില്‍ എത്തിയപ്പോള്‍ ആരതി എന്ന യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആള്‍ തന്നോട് മോശമായി പെരുമാറുകയും തന്നെ മര്‍ദിക്കുകയും ചെയ്തു. ടിക്കറ്റ് പരിശോധനകനോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും സുനിലം പറയുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുനിലന്‍ പറയുന്നു. സുനിലത്തെ മര്‍ദിച്ചയാള്‍ ട്രെയിന്‍ ഭോപ്പാലിനെത്തിയപ്പോള്‍ സുഹൃത്തുക്കളെ വിളിച്ച് റെയില്‍വേ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. ഇവര്‍ എത്തിയതോടെ തന്നെ കൊല്ലാനുള്ള ശ്രമമാണെന്ന് മനസിലാക്കി ശുചിമുറിയില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പല്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു. തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലായ ഡോ.സി.സി. ബാബുവിനെയാണ് പ്രിന്‍സിപ്പലായി ഉന്നത വിദ്യാഭ്യാസവകുപ്പ് നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രിന്‍സിപ്പാലായ കെ.വിശ്വംഭരന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളജ് തിങ്കളാഴ്ച തുറക്കും. അതിന് മുന്‍പായി പുതിയ പ്രിന്‍സിപ്പല്‍ ചുമതല ഏറ്റെടുത്തേക്കും. സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ പിരിച്ചുവിട്ട എസ്.എഫ്.ഐ കമ്മിറ്റിക്ക് പകരമായ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ ഉള്‍പ്പെടെ 25 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ജോലി സമയത്ത് ടിക് ടോകില്‍ അഭിനയിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജോലി സമയത്ത് ടിക് ടോകില്‍ അഭിനയിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ജോലി സമയത്ത് ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കിടെ ടിക് ടോക്ക് വീഡിയോയില്‍ അഭിനയിച്ചതിന് സ്ഥലം മാറ്റിയത്. സിനിമ പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്കും അനുസരിച്ചായിരുന്നു അഭിനയം. വീഡിയോ വൈറലായതോടെ ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ സമയമില്ലാതെ ടിക് ടോക് ചെയ്ത ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്ഥലംമാറ്റ നടപടിക്ക് പുറമെ ഇവരുടെ വേതനം വെട്ടിക്കുറക്കാനും ഉത്തരവിട്ടു.

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിയെ മന്ത്രവാദത്തിനിരയാക്കി

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിയെ മന്ത്രവാദത്തിനിരയാക്കി ഭോപ്പാല്‍: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിയെ മന്ത്രവാദത്തിനിരയാക്കി. മധ്യപ്രദേശില്‍ ദാമോയിലാണ് ആശുപത്രിയില്‍ ചികിത്സയിലിക്കെ യുവതിയെ മന്ത്രവാദത്തിനിരയാക്കിയത്. ദാമോ സ്വദേശിനി ഇമാര്‍തി ദേവിയാണ് മന്ത്രവാദത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയെ പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ദാമോ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തയുടന്‍ ബന്ധുക്കള്‍ മന്ത്രവാദിയെയും വിളിച്ചുവരുത്തി. തുടര്‍ന്ന് മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ പുരുഷന്മാരുടെ വാര്‍ഡിന് പുറത്ത് നഗ്‌നയാക്കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ദാമോയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നു. അതേസമയം ആശുപത്രി അധികൃതരും സുരക്ഷാ ജീവനക്കാരും ഡോക്ടര്‍ന്മാരും മന്ത്രവാദം നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

എഴുപത്തേഴാം വയസ്സിൽ തന്റെ ആദ്യ ചിത്ര പ്രദർശനവുമായി വത്സല നാരായണൻ

എഴുപത്തേഴാം വയസ്സിൽ തന്റെ ആദ്യ ചിത്ര പ്രദർശനവുമായി വത്സല നാരായണൻ  തയ്യാറാക്കിയത് : സുനിത കല്യാണി പ്രായമായാൽ നാമം ജപിച്ചു കാലം കഴിക്കണം. സഹചാരികളായി മുക്കൂട്ടും, കുഴമ്പുകളും. ഇതാണല്ലോ നാട്ടുനടപ്പ്. പക്ഷേ, ഇതാ ഈ നാട്ടുനടപ്പുകളെയെല്ലാം തെറ്റിച്ചുകൊണ്ടൊരാൾ. തന്റെ 77-ആം വയസ്സിലും വാർദ്ധക്യം എന്നത് ശരീരത്തിന് മാത്രം സംഭവിക്കുന്ന ഒരു മാറ്റമാണെന്നും തന്റെ മനസ്സിനെയോ കഴിവുകളെയോ അത് ബാധിക്കുകയില്ലെന്നും തെളിയിക്കുന്നു. ഒറ്റപ്പാലം പനമണ്ണ പുന്നടിയിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ വത്സല നാരായണൻ. വാർദ്ധക്യം എന്നത് ഏകാന്തതകളും നിരാശകളും മാത്രമാണെന്ന് വിചാരിച്ചു കാലം കഴിക്കുന്നവർക്ക് ഒരു പ്രചോദനം കൂടിയാണ് വത്സല നാരായണൻ.  തന്റെ മുപ്പതുകളിൽ ഭർത്താവിനൊപ്പം കൊൽക്കത്തയിലേക്ക് ജീവിതം പറിച്ചു നട്ടപ്പോൾ, വിരസമായ ദിനങ്ങളെ മറികടക്കാൻ ചിത്രങ്ങൾക്ക് നിറങ്ങൾ നൽകിയായിരുന്നു തുടക്കം. തുണികൾ പൊടിച്ചെടുത്ത് ചിത്രങ്ങൾക്കു നിറങ്ങൾ നൽകി. തുണികൾ പൊടിച്ചെടുക്കുന്നതിനൊപ്പം മരപ്പൊടികളും മണൽ, കാപ്പിപ്പൊടി എന്നിവയും വിത്യസ്ത നിറഭേദങ്ങൾക്കായി ഉപയോഗപ്പെടുത്തി. ജീവിതത്തിൽ…