എഴുപത്തേഴാം വയസ്സിൽ തന്റെ ആദ്യ ചിത്ര പ്രദർശനവുമായി വത്സല നാരായണൻ

എഴുപത്തേഴാം വയസ്സിൽ തന്റെ ആദ്യ ചിത്ര പ്രദർശനവുമായി വത്സല നാരായണൻ  തയ്യാറാക്കിയത് : സുനിത കല്യാണി പ്രായമായാൽ നാമം ജപിച്ചു കാലം കഴിക്കണം. സഹചാരികളായി മുക്കൂട്ടും, കുഴമ്പുകളും. ഇതാണല്ലോ നാട്ടുനടപ്പ്. പക്ഷേ, ഇതാ ഈ നാട്ടുനടപ്പുകളെയെല്ലാം തെറ്റിച്ചുകൊണ്ടൊരാൾ. തന്റെ 77-ആം വയസ്സിലും വാർദ്ധക്യം എന്നത് ശരീരത്തിന് മാത്രം സംഭവിക്കുന്ന ഒരു മാറ്റമാണെന്നും തന്റെ മനസ്സിനെയോ കഴിവുകളെയോ അത് ബാധിക്കുകയില്ലെന്നും തെളിയിക്കുന്നു. ഒറ്റപ്പാലം പനമണ്ണ പുന്നടിയിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ വത്സല നാരായണൻ. വാർദ്ധക്യം എന്നത് ഏകാന്തതകളും നിരാശകളും മാത്രമാണെന്ന് വിചാരിച്ചു കാലം കഴിക്കുന്നവർക്ക് ഒരു പ്രചോദനം കൂടിയാണ് വത്സല നാരായണൻ.  തന്റെ മുപ്പതുകളിൽ ഭർത്താവിനൊപ്പം കൊൽക്കത്തയിലേക്ക് ജീവിതം പറിച്ചു നട്ടപ്പോൾ, വിരസമായ ദിനങ്ങളെ മറികടക്കാൻ ചിത്രങ്ങൾക്ക് നിറങ്ങൾ നൽകിയായിരുന്നു തുടക്കം. തുണികൾ പൊടിച്ചെടുത്ത് ചിത്രങ്ങൾക്കു നിറങ്ങൾ നൽകി. തുണികൾ പൊടിച്ചെടുക്കുന്നതിനൊപ്പം മരപ്പൊടികളും മണൽ, കാപ്പിപ്പൊടി എന്നിവയും വിത്യസ്ത നിറഭേദങ്ങൾക്കായി ഉപയോഗപ്പെടുത്തി. ജീവിതത്തിൽ…

ഇടി കൊണ്ട് മടുത്തു..ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് വില്ലന്മാര്‍; കീരിക്കാടന്‍ ജോസ്

ഇടി കൊണ്ട് മടുത്തു..ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് വില്ലന്മാര്‍; കീരിക്കാടന്‍ ജോസ് സിനിമയിലുടനീളം വില്ലനായി മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹന്‍രാജ് എന്ന കീരിക്കാടന്‍ ജോസ് സിനിമയിലേക്ക് വീണ്ടും വരാന്‍ തയ്യാറായി നില്‍ക്കുകയാണ്. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും സിനിമയിലേക്ക് മടങ്ങി വരാന്‍ തയ്യാറാണെന്നാണ് താരം പറയുന്നത്. നായകന്റെ ഇടി കൊള്ളുന്ന വേഷങ്ങള്‍ ചെയ്ത് മടുത്തു. സിനിമയില്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കന്നവരാണ് വില്ലന്‍മാര്‍. മാനസികമായും സാമ്പത്തികമായും കഷ്ടത്തിലായിരിക്കും പലരുമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. സിനിമയിലേക്ക് മോഹിച്ച് എത്തിച്ചേര്‍ന്നതല്ല. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ലോഹിതദാസ് വഴിയാണ് സിബി മലയില്‍ ചിത്രം കിരീടത്തിലേക്ക് എത്തുന്നത്. അവിടം മുതല്‍ കീരിക്കാടന്‍ ജോസ് ആയി മാറുകയായിരുന്നുവെന്ന് താരം പറയുന്നു. തുടര്‍ന്ന്‍ തമിഴ്, തെലുങ്ക് ഭാഷകളിലും, രണ്ട് ജാപ്പനീസ് ചിത്രങ്ങളിലും മോഹന്‍രാജ് അഭിനയിച്ചു. പുതുമയുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കീരിക്കാടന്‍. ഇപ്പോഴും അടിവാങ്ങുന്ന വേഷങ്ങള്‍ തന്നൊയാണ് തേടിയെത്തുന്നതെന്ന് പറഞ്ഞ താരം…

കൊല്ലത്ത് ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം

കൊല്ലത്ത് ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം കൊല്ലം അഞ്ചലില്‍ ഏഴ് വയസുകാരിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് 3 ജീവപര്യന്തം ശിക്ഷ. ഏരൂര്‍ സ്വദേശിനിയായ കുട്ടിയെ കൊലപ്പെടുത്തിയ തിങ്കള്‍കരിക്കം വടക്കേചെറുകര രാജേഷ് ഭവനില്‍ രാജേഷി (25) നെതിരെയാണ് കോടതി വിധി. ഇയാള്‍ കുട്ടിയുടെ മാതൃസഹോദരി ഭര്‍ത്താവാണ്. കൊല്ലം പോക്‌സോ കോടതിയുടേതാണ് വിധി. മൂന്ന് ജീവപര്യന്തത്തിനു പുറമെ 26 വര്‍ഷം തടവുശിക്ഷ കൂടി പ്രതി പ്രത്യേകം അനുഭവിക്കണം. കൂടാതെ, 3,20,000 രൂപ പിഴയും ഒടുക്കണം. പ്രതി രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കല്‍) എന്നീ കുറ്റകൃത്യങ്ങള്‍ക്കും പോക്സോ നിയമം മൂന്ന്, നാല്, അഞ്ച്, ആറ് വകുപ്പുകള്‍…

അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ ഗ്രാമം

അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ ഗ്രാമം അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ഗുജറാത്തിലെ ഗ്രാമം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഇവരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികളെന്നും ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപ പിഴയീടാക്കുമെന്നും സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. മൊബൈല്‍ ഫോണിനു വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോടൊപ്പം വിവാഹാവശ്യത്തിനുള്ള അധികച്ചെലവുകള്‍ ഒഴിവാക്കണമെന്നും ജലൂലില്‍ ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. ഏതെങ്കിലും പെണ്‍കുട്ടി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ തങ്ങളുടെ ഭരണഘടനപ്രകാരം അത് കുറ്റകൃത്യമായി കണക്കാക്കാനും സമുദായ അംഗങ്ങള്‍ തീരുമാനമെടുത്തു. ജില്ലയിലെ പതിനൊന്നോളം ഗ്രാമങ്ങളില്‍ ‘ഭരണഘടന’ നിലവില്‍ വരും. അതേസമയം പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്ന് താക്കൂര്‍…

കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ്ണ് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചത്. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നി തെളിച്ചതോടെ ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തര്‍ ശരണം വിളികളുമായി പതിനെട്ടാം പടി കയറി തുടങ്ങി. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. കര്‍ക്കടകം ഒന്നായ 17-7-19 ന് രാവിലെ 5.30 ന് നട തുറക്കും. തുടര്‍ന്ന് അഭിഷേകം. ശേഷം നെയ്യഭിഷേകം. 5.45 ന് മഹാഗണപതി ഹോമം. തുടര്‍ന്ന് പതിവ് പൂജകള്‍ നടക്കും. ഇന്നു മുതല്‍ 21-7-19 വരെ ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21 ന്…

മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു മലയിന്‍കീഴില്‍ മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ചെങ്കല്‍, നെച്ചിയൂര്‍, ഗിരീഷ് ഭവനില്‍ തങ്കരാജ്-റോസ്മേരി ദമ്പതികളുടെ മകന്‍ ടി. രാജേഷ് (31) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന പാലക്കാട് കെ.എ.പി. ബെറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറും നിലവില്‍ തൃശൂര്‍ വനിതാ സ്റ്റേഷനിലെ ഡ്രൈവറുമായ അനീഷ്, സുഹൃത്ത് ഷൈന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാറനല്ലൂര്‍ പുന്നാവൂര്‍ റോഡിലെ പൊങ്ങുംമൂട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന സാന്‍ഡ്രോ കാര്‍ മലവിള പാലം കഴിഞ്ഞുള്ള കയറ്റത്ത് വൈദ്യുതി തൂണ് ഇടിച്ചുമറിച്ചശേഷം സ്വകാര്യ വസ്തുവിലെ വേലിയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട അഞ്ചുപേരും നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശികളും അയല്‍വാസികളുമാണ്. വിവാഹ ചടങ്ങ്…

കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ ഇടിച്ചയാളിതാണ്

കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ ഇടിച്ചയാളിതാണ് കമല്‍ കെ എം സംവിധാനം നിര്‍വഹിക്കുന്ന പടയുടെ ലൊക്കേഷനില്‍ വെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ രണ്ട് പേരെ വീഴ്ത്തിയ വീഡിയോ വൈറലായിരുന്നു. എന്നാല്‍ ആര്‍ക്കൊക്കെയാണ് ഇടി കിട്ടിയതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ ഇടികിട്ടി വീണവരെപ്പറ്റിയുള്ള വീഡിയോയും പുറത്തു വന്നു. ബൗണ്ടറിയില്‍ നില്‍ക്കുന്ന ഫീല്‍ഡറെയും വീഡിയോ എടുത്ത ആളെയുമാണ് ചാക്കോച്ചന്റെ തട്ടിവിട്ട പന്തുകള്‍ വീഴ്ത്തിയിട്ടത്. ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍ നടന്‍ ജോജുവിന്റെ മേക്കപ്പ്മാനാണ്. ക്യാമറ എടുത്തയാള്‍ക്ക് മൂക്കിനാണ് ഇടി കൊണ്ടത്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തനും വിനായകനും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് പട. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. പടയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ചാക്കോച്ചന്റെയും കൂട്ടരുടെയും രസകരമായ ക്രിക്കറ്റ് കളി. ഓലമടലു വെട്ടി വിക്കറ്റാക്കിയായിരുന്നു കളി.

പ്രണയിച്ചു വിവാഹംകഴിച്ച മകളെ പിതാവ് തല്ലിക്കൊന്നു

പ്രണയിച്ചു വിവാഹംകഴിച്ച മകളെ പിതാവ് തല്ലിക്കൊന്നു പ്രണയിച്ചു വിവാഹംകഴിച്ച മകളെ 55കാരനായ പിതാവ് തല്ലിക്കൊന്നു. മുംബൈലാണ് സംഭവം. താന്‍ നിര്‍ദേശിച്ച യുവാവിനെ വിവാഹം കഴിക്കാതെ കാമുകനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ എന്നയാള്‍ 20 കാരിയായ മകള്‍ മീനാക്ഷിയെ കൊന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മീനാക്ഷി തന്റെ ഗ്രാമത്തിലുള്ള ബ്രിജേഷ് ചൗരസ്യ എന്ന യുവാവുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടക്ക് പിതാവ് മറ്റൊരാളുമായി മകളുടെ വിവാഹം നിശ്ചയിക്കുകയും വിവാഹ ക്ഷണക്കത്ത് അടിക്കുകയും ചെയ്തു. ഇതോടെ മീനാക്ഷി ബ്രിജേഷ് ചൗരസ്യയെ വിവാഹം കഴിക്കുകയും മുംബൈയിലേക്കു പോവുകയും ചെയ്തു. അതേസമയം താന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന മകളോട് രാജ്കുമാറിന് കടുത്ത ദേഷ്യം ഉണ്ടാകുകയും ഇതോടെ മകളെ കൊല്ലാന്‍ ഇയാള്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ പഴയതെല്ലാം മറന്നുവെന്നും മകള്‍ക്കും ബ്രിജേഷിനും വസ്ത്രങ്ങള്‍ വാങ്ങാനും മറ്റും പണം നല്‍കാമെന്നും പറഞ്ഞ്് രാജ്കുമാര്‍ മകളെ ആളില്ലാത്ത സ്ഥലത്തേക്കു വിളിച്ചു…

‘എന്നെ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല വിനയേട്ടാ ഞാന്‍ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത്’ – ശശി അയ്യഞ്ചിറയെ അവഗണിച്ചതിനെതിരെ വിനയന്‍

പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഇന്നലത്തെ ഉല്‍ഘാടനച്ചടങ്ങിന് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയെ പങ്കെടുപ്പിക്കാതിരുന്നതിനെ കുറിച്ച് സംവിധായകന്‍ വിനയന്‍. ഇന്ന് ആ ചടങ്ങില്‍ പങ്കെടുത്ത അതിഥികളും നിഷ്?പക്ഷമതികളും ഒന്നോര്‍ക്കണം.. ആറു വര്‍ഷം മുര്‍പ് ഇതുപോലൊരു ദിവസം നിരവധി മന്ത്രിമാര്‍ പങ്കെടുത്ത ഒരു തറക്കല്ലിടീല്‍ ചടങ്ങ് ഇതേ കെട്ടിടത്തിന് വേണ്ടി നടന്നതാണ്.. ഇന്നലെ വല്യ വായില്‍ നേട്ടം പറഞ്ഞ നേതാക്കളെല്ലാം അന്ന് ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.. എന്താണതിന്റെ കാരണം.. ? ശ്രി ശശി അയ്യന്‍ചിറ രണ്ട് കോടിക്ക് തീര്‍ക്കാന്‍ വേണ്ടി കോണ്‍ട്രാകട് കൊടുക്കാന്‍ തുടങ്ങിയ വര്‍ക്ക് ഇപ്പോള്‍ ഏഴര കോടി വരെ ആയെങ്കില്‍.. ശശിയെ പുറത്താക്കി ആ ജോലിയൊക്കെ ഞങ്ങള് ചെയ്യിച്ചോളാം എന്നു പറഞ്ഞ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി..അഴിമതിയുടെ സംശയം ആരെങ്കിലും പറഞ്ഞാല്‍.. അവരെ തെറ്റ് പറയാന്‍ പറ്റുമോ?യെന്ന് വിനയന്‍ ചോദിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്റെ…

കോട്ടയത്ത് ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

കോട്ടയത്ത് ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണവും സ്വര്‍ണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യന്‍ കൊന്നത്. പൊന്നമ്മയുടെ മൃതദേഹം മൂന്ന് ദിവസം മുന്‍പാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതദേഹം. ശനിയാഴ്ച രാവിലെ പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ആശുപത്രിയില്‍ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോള്‍ അഴുകിയ മൃതദേഹം ചതുപ്പിലേക്ക് പതിച്ചു. തുടര്‍ന്ന് ഗാന്ധി നഗര്‍ പോലീസിനെ വിവരമറിയിച്ച് അന്വേഷണം നടത്തുകകയായിരുന്നു. മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന്…