കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ നിന്നും ജൂണ്‍ എട്ടു മുതല്‍ കാണാതായ എം.ടെക് വിദ്യാര്‍ഥി ശ്യാം പത്മനാഭന്റെ മൃതദേഹം കണ്ടെത്തി. സര്‍വകലാശാലയുടെ കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. ദുര്‍ഗന്ധത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചു. മൃതദേഹത്തിന്റെ അരികില്‍ നിന്ന് കിട്ടിയ ബാഗില്‍ നിന്നും ശ്യാമിന്റെ മൊബൈല്‍ ഫോണും പുസ്തകവും പൊലീസ് കണ്ടെടുത്തു. അതില്‍ നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച ലൈബ്രറിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ശ്യാമിന്റെ മൊബൈല്‍ഫോണ്‍ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്ത് ഉള്ളതായി വിവരം ലഭിച്ചിരുന്നു. ശ്യാം കാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും…

സംസ്ഥാനത്ത് ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണമില്ല

സംസ്ഥാനത്ത് ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണമില്ല സംസ്ഥാനത്ത് ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ നിരിക്ഷകരുടെ പ്രവചനത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന നിലപാടിലേക്ക് കെഎസ്ഇബി എത്തിയത്. അതുവരെ ഉയര്‍ന്ന വിലക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കും. കേന്ദ്രവൈദ്യതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളില്‍ നിയന്ത്രണം നിലവിലുണ്ട്. എന്നാല്‍ പൂര്‍ണമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ 30ന് ശേഷം തീരുമാനമെടുക്കുമെന്നാണ് ധാരണ.

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്ദാനം നല്‍കി പറ്റിച്ചെന്ന പരാതി; മഞ്ജു വാര്യരോട് ഹിയറിങിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്ദാനം നല്‍കി പറ്റിച്ചെന്ന പരാതി; മഞ്ജു വാര്യരോട് ഹിയറിങിന് ഹാജരാകാന്‍ നിര്‍ദ്ദേശം ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച ഓഫീസില്‍ വെച്ച് നടക്കുന്ന സിറ്റിങ്ങില്‍ നടി നേരിട്ട് ഹാജരാകണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ നേരിട്ട് നടത്തുന്ന ഫൗണ്ടേഷന്‍ പനമരം പഞ്ചായത്തിലെ പണിയാ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ…

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി. ഏജന്റ് സ്മിത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാല്‍വെയര്‍ ലോകമൊട്ടാകെ 2.5 കോടി ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. ഇതില്‍ 1.5 കോടിയും ഇന്ത്യയിലാണെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് അറിയിക്കുന്നു. ഗൂഗിള്‍ ആപ്ലിക്കേഷന്‍ എന്ന വ്യാജേന ഫോണുകളില്‍ കയറിക്കൂടി മറ്റ് ആപ്പുകള്‍ക്ക് പകരം വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകള്‍ ഉപയോക്താവ് അറിയാതെ ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് ഈ മാല്‍വെയര്‍ ചെയ്യുന്നത്. വ്യാജ പരസ്യങ്ങള്‍ കാണിക്കുന്ന ആപ്പ് ആയിട്ടാണ് ഏജന്റ് സ്മിത്ത് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ മാല്‍വെയര്‍ എന്തൊക്കെ ദോഷമാണ് വരുത്തുന്നത് എന്നത് വ്യക്തമല്ലെന്നും സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് സ്ഥാപനമായ ചെക്ക് പോയിന്റ് റിസര്‍ച്ച് പറയുന്നു. 9ആപ്സ് എന്ന തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറില്‍ നിന്നാണ് ഏജന്റ് സ്മിത്തിന്റെ ഉദ്ഭവം. അറബിക്, ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷകളിലുള്ളവരെയാണ് ഇത് പ്രധാനമായും…

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പിഎസ്സി പട്ടികയിലെ ഉന്നത റാങ്കുകാര്‍: ദുരൂഹത

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പിഎസ്സി പട്ടികയിലെ ഉന്നത റാങ്കുകാര്‍: ദുരൂഹത തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പിഎസ്സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാര്‍. കണ്ണൂര്‍ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികള്‍ എല്ലാവരും ഇടംപിടിച്ചത്. കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്താണ് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ.എന്‍. നസീം പട്ടികയിലെ 28ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. പട്ടികയിലെ മൂന്നാം റാങ്കുകാരന്‍ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്. ഇവരെല്ലാം കാസര്‍ഗോട്ടെ പരീക്ഷ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലാണ് എഴുതിയത്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് പി…

മുതലയെ ജീവനോടെ വിഴുങ്ങുന്ന ജീവിയെ കണ്ടിട്ടുണ്ടോ?- ചിത്രങ്ങള്‍ വൈറലാവുന്നു

മുതലയെ ജീവനോടെ വിഴുങ്ങുന്ന ജീവിയെ കണ്ടിട്ടുണ്ടോ?- ചിത്രങ്ങള്‍ വൈറലാവുന്നു കാന്‍ബെറ: മുതല മാനിനെയും കാട്ടുപോത്തിനെയും മുഴുവനായി തിന്നുന്നത് കണ്ടിട്ടുണ്ടാകാം. എന്നാല്‍ മുതലയെ ജീവനോടെ വിഴുങ്ങുന്ന എന്തെങ്കിലും ജീവിയെ കണ്ടിട്ടുണ്ടോ? എന്നാലിത് ഒരു പാമ്പ് മുതലയെ ജീവനോടെ വിഴുങ്ങിയിരിക്കുന്നു. വലുപ്പത്തില്‍ ഓസ്ട്രേലിയയില്‍ രണ്ടാംസ്ഥാനത്ത് വരുന്ന പെരുമ്പാമ്പാണ് ഒലീവ് പൈത്തണ്‍. ഈ പാമ്പാണ് മുതലയെ വിഴുങ്ങിയിരിക്കുന്നത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. മാര്‍ട്ടിന്‍ മുള്ളറാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ജി.ജി വൈല്‍ഡ് ലൈഫ് റെസ്‌ക്യു തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ ്ചിത്രങ്ങള്‍ പങ്കുവെച്ചത്.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. കോളജിലെ അക്രമ സംഭവങ്ങളില്‍ യൂണിറ്റ് കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന കമ്മിറ്റി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കൂടാതെ കേസില്‍ പ്രതികളായ സെക്രട്ടറി ശിവരഞ്ജിത്ത്, പ്രസിഡന്റ് എ.എന്‍ നസീം എന്നിവരുള്‍പ്പെടെ ആറ് പേരെ സംഘടനയുടം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റ് കമ്മിറ്റി തുടരാന്‍ യോഗ്യരല്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് മാധ്യമങ്ങളെ അറിയിച്ചു. തെറ്റായ പ്രവണതകളെ ചെറുക്കാന്‍ കോളജിലെ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ അഖിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്കിയക്ക് വിധേയനാക്കിയിരുന്നു.…

കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജിന് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് വിവരം. ഉച്ചയോട് കൂടി ശുചീകരണത്തൊഴിലാളികളാണ് ക്യാന്‍സര്‍ വാര്‍ഡിന് സമീപത്ത് മാലിന്യകൂമ്പാരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന പെട്ടി കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിയിട്ടുണ്ട്. പരിശോധനയില്‍ 50 വയസ്സില്‍ താഴെയുള്ള ഒരു സ്ത്രീയുടെ മൃതദേഹമാണെന്നാണ് പ്രഥമിക നിഗമനം. പഴക്കമുണ്ടായിരുന്നതിനാലും തലഭാഗം കത്തിച്ചിരുന്നതിനാലും മൃതദേഹത്തിന്റെ തലയോട്ടിടയടക്കം പുറത്ത് വന്ന അവസ്ഥയിലാണ്. സംഭവത്തില്‍ കോട്ടയം എസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

വ്യാജ തോക്കുചൂണ്ടിയ 17കാരിയെ പൊലീസ് വെടിവച്ചുകൊന്നു

വ്യാജ തോക്കുചൂണ്ടിയ 17കാരിയെ പൊലീസ് വെടിവച്ചുകൊന്നു പൊലീസിന് നേരെ വ്യാജ തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ വെടിവച്ച് കൊന്നു. യുഎസില്‍ പതിനേഴ്കാരിയായ പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പുറത്തുവിട്ട വീഡിയോയിലാണ് പെണ്‍കുട്ടി വെടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമാകുന്നത്. ഫുള്ളര്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് സംഭവത്തിന്റെ ഗ്രാഫിക് വീഡിയോ പുറത്തിറക്കിയത്. ജൂലൈ 5 നായിരുന്നു സംഭവം. വെടിയേറ്റ പതിനേഴുകാരി ഹന്ന വില്യംസ് കുഴഞ്ഞുവീഴുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. വ്യാജ തോക്ക് പെണ്‍കുട്ടിയുടെ അരികില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. വെടിവയ്പ് നടന്ന് 90 മിനിട്ടിന് ശേഷം മകളെ കാണാതായ പരിഭ്രമത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പിതാവ് ബെന്‍സണ്‍ വില്യംസ് നടത്തിയ അടിയന്തര കോളിന്റെ ഓഡിയോയും പോലീസ് പുറത്തുവിട്ടു. തന്റെ മകള്‍ അവള്‍ക്ക് തന്നെ ദോഷം വരുത്തുമെന്ന് ഭയമുണ്ടെന്നും പെണ്‍കുട്ടി വിഷാദരോഗിയാണെന്നും വില്യംസ് ഫോണില്‍ പറയുന്നുണ്ട്. ഹന്ന വില്യംസ് അമിതവേഗതയില്‍ കാര്‍ ഓടിക്കുന്നത്…

നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു

നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു നടന്‍ ദേവന്റെ ഭാര്യയും സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ അന്തരിച്ചു. 55 വയസ്സായിരുന്നു. മൃതദേഹം ഇന്നു തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനു വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും. മകള്‍ ലക്ഷ്മി, മരുമകന്‍ സുനില്‍. പരസ്യ സംവിധായകന്‍ സുധീര്‍ കാര്യാട്ട് സഹോദരനാണ്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവന്‍. നിര്‍മാതാവായി ചലച്ചിത്ര ലോകത്തേക്ക് എത്തിയ ദേവന്‍ നായകനായും വില്ലനായും ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചു.