മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി സെവാഗ് ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഇക്കാര്യം സെവാഗ് തന്റെ ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്യുകയായിരുന്നു. സെവാഗ് ട്വീറ്റ് ചെയ്തതിങ്ങനെ, എന്തു ചെയ്താലും അതൊന്നും അധികമാവില്ല, എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്. അവര്‍ക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാഭ്യാസം നല്‍കാനും ഒരുക്കമാണ്. സച്ചിനും കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ബോക്സിംഗ് താരവും ഹരിയാന പോലീസ് ഉദ്യോഗസ്ഥനുമായ വിജേന്ദര്‍ സിംഗ് അറിയിച്ചു. എല്ലാവരും മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ രംഗത്തുവരണമെന്നും വിജേന്ദര്‍…
Category: Sports
Malayalam Sports l Latest Sports News l Kerala Games l Rashtrabhoomi
പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും അഭിലാഷ് ടോമിക്കും സേനാ മെഡല്‍
പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും അഭിലാഷ് ടോമിക്കും സേനാ മെഡല്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥന് പുരസ്കാരം. തൃശ്ശൂരില്‍ പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്. പ്രശാന്ത് നായര്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്. തൃശ്ശൂരില്‍ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഒരു സംഘം ഗരുഡ് കമാന്‍ഡോകള്‍ എത്തിയിരുന്നു. അന്ന് എയര്‍ലിഫ്റ്റിംഗ് വഴി നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം രക്ഷപ്പെടുത്തിയത്. കമാന്‍ഡര്‍ അഭിലാഷ് ടോമിയ്ക്കും സേനാമെഡല്‍ ലഭിച്ചു. പായ്ക്കപ്പലോട്ട മത്സരത്തിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികനായ അഭിലാഷ് ടോമി. മൂന്നു ദിവസത്തിനുശേഷമാണ് അഭിലാഷ് ടോമിയെ തെരച്ചില്‍ സംഘം കണ്ടെത്തുന്നത്. വളരെ അവശനായിരുന്ന അഭിലാഷ് വിദേശത്തും നാട്ടിലും ചികിത്സ നേടി. ഇപ്പോള്‍…
ഫോണ്‍ പരിശോധിക്കാന്‍ പാസ് വേഡ് നല്‍കിയില്ല: ഭാര്യ ഭര്‍ത്താവിനെ ചുട്ടുകൊന്നു
ഭാര്യ ഭര്‍ത്താവിനെ പ്രെട്രോളിച്ച് കത്തിച്ചു കൊന്നു. മൊബൈല്‍ ഫോണിന്റെ പാസ് വേഡ് ചോദിച്ചിട്ട് ഭര്‍ത്താവ് നല്‍കാത്തതില്‍ പ്രകോപിതയായാണ് യുവതി ഈ കൊടും ക്രൂരത ചെയ്തത്. ഇന്തോനേഷ്യയിലെ ലോമ്പോക്ക് എന്ന സ്ഥലത്താണ് സംഭവം. ജനുവരി 12നായിരുന്നു സംഭവം. ദേദി പൂര്‍ണാമയെ (26) ഭാര്യ ഇന്‍ഹാം കഹയാനി (25) ആണ് കൊലപ്പെടുത്തിയത്. ഇന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ദേദിയുടെ ഫോണ്‍ പരിശോധിക്കാന്‍ വേണ്ടി ഇന്‍ഹാം അയാളോടു പാസ് വേഡ് ചോദിച്ചു. എന്നാല്‍ ദേദി പാസ് വേഡ് നല്കാന് കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് ഇന്‍ഹാം ഭര്‍ത്താവുമായി വഴക്കിട്ടു. നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലി. ഇതില്‍ പ്രകോപിതയായ ഇന്‍ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി. വീട്ടിനുള്ളില്‍ നിന്ന് നിളവിളിയും, തീയും പുകയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ ആശുപത്രിയിലെത്തിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ദേദി…
ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം
ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം ജീവിതത്തില്‍ എന്തു ജോലി തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യംതന്നെ ജോലിയായി തെരഞ്ഞെടുക്കാന്‍ റോബിന് സ്റ്റീന് എന്ന സ്ത്രീ തീരുമാനിച്ചു. മറ്റുള്ളവരെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ഇങ്ങനെയൊരു ജോലിയില്‍നിന്നും പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കാം എന്നാണ് അമേരിക്കക്കാരിയായ റോബിന് സ്റ്റീന് തെളിയിച്ചിരിക്കുന്നത്. ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിനായാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ആലിംഗനം ആവശ്യമുള്ളവര്‍ക്ക് റോബിന് സ്റ്റീനെ സമീപിക്കാം. 6000 രൂപയാണ് മണിക്കൂറിന് ഫീസ്. നിരവധിയാളുകളാണ് ഇവരുടെ സേവനത്തിനെത്തുന്നത്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഈ സേവനം ലഭ്യമാണ്. ഒരു മണിക്കൂര്‍…
ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയില്‍
ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയില്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതിന് ഇന്ത്യക്കാരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയിലായി. അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശപ്രകാരം ദുബായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ-യുഎഇ മത്സരത്തിന് ശേഷമാണ് ഇന്ത്യന്‍ ആരാധകരെ യുഎഇക്കാരനായ യജമാനന് പക്ഷിക്കൂട്ടില്‍ അടച്ച വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സരത്തില്‍ ആര്‍ക്കാണ് നിങ്ങളുടെ പിന്തുണയെന്ന് ഇയാള്‍ ചോദിക്കുന്നു. ഇന്ത്യക്കാണെന്ന് പറയുന്നു ജോലിക്കാര്‍. യുഎഇക്കാണ് പിന്തുണയെന്ന് പറയുന്നത് വരെ ഇവരെ തടങ്കലിലാക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്യുന്നതാണ് വീഡിയോ.
Cricketer Sanju Samson got Married l സഞ്ജുവിന് കൂട്ടായി ചാരുലതയെത്തി
സഞ്ജുവിന് കൂട്ടായി ചാരുലതയെത്തി തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു.വി.സാംസണും തിരുവനന്തപുരം സ്വദേശി ചാരുലതയും വിവാഹിതരായി. മാർ ഇവാനിയോസ് കോളേജിലെ പഠനകാലത്ത് പരിചയപ്പെട്ട ഇരുവരും അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കോവളത്തെ സ്വാകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. Also Read >> കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു വിവാഹ സത്കാരം വൈകുന്നേരം നടക്കും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ ഉൾപ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതിൻറെ സന്തോഷത്തിനിടെയാണ് വിവാഹക്കാര്യം സഞ്ജു വെളിപ്പെടുത്തിയത്. ഗൗരീശപട്ടം സ്വദേശിയായ ചാരുലത തിരുവനന്തപുരം ലയോള കോളേജിലെ രണ്ടാം വർഷ എം.എ. വിദ്യാർഥിനിയാണ്.
അടിതെറ്റിയാൽ സ്പീക്കറും…അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു
അടിതെറ്റിയാൽ സ്പീക്കറും…അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു ഗുവാഹാട്ടി: അസം ഡപ്യൂട്ടി സ്പീക്കർ കൃപാനാഥ് മല്ലയാണ് ഞായറാഴ്ച്ച സ്വീകരണത്തിനിടെ ആനപ്പുറത്ത് നിന്ന് വീണത്. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിൽ സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലെത്തിയതായിരുന്നു ബി.ജെ.പി നിയമസഭാ അംഗമായ മല്ല. സ്വീകരണത്തിന്റെ ഭാഗമായി അണികൾ ഒരുക്കിയ ഘോഷയാത്രയിൽ മല്ലയെ ആനപ്പുറത്തെഴുന്നെള്ളിക്കവെയാണ് അപകടമുണ്ടായത്. ആയിരങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുക്കാൻ തടിച്ചുകൂടിയത്. ആള്‍ക്കൂട്ടത്തെ കണ്ട് വരണ്ട ആന നടത്തം വേഗത്തിലാക്കി. ഇതോടെ അണികൾ ആനപ്പുറത്ത് കയറ്റിയിരുത്തിയ മല്ല ആനപ്പുറത്തു നിന്ന് പിടിവിട്ട് താഴേക്ക് വീണെങ്കിലും പരിക്കുകൂടാതെ രക്ഷപ്പെട്ടു.
ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു
ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിവാഹിതയാവുന്നു. പത്തു വർഷം നീണ്ട പ്രണയം സഫലമാകുമ്പോൾ സൈന നെഹ്വാളിന് താലി ചാർത്തുന്നത് പ്രശസ്ത ബാഡ്മിന്റൺ താരം പി.കശ്യപാണ്. ഡിസംബർ 16 ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. തുടർന്ന് ഡിസംബർ 21ന് വിരുന്ന് സത്കാരം നടത്തും. തങ്ങളിരുവരും പ്രണയത്തിലാണെന്ന കാര്യം ഈ പത്തുവർഷത്തിനിടയ്ക്ക് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ൽ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയിൽ വച്ചാണ് ഇരുവരും തമ്മിലടുക്കുന്നത്. 2014 ൽ ഗോപീചന്ദുമായി തെറ്റിയ സൈന ബംഗളൂരുവിൽ വിമൽ കുമാറിന്റെ കീഴിൽ പരിശീലനം ആരംഭിച്ചപ്പോഴും കശ്യപ് സൈനയെ കാണാനെത്തുമായിരുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതോടെ പൊതുവേദിയിൽ വച്ച് കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്ഥാനം സൈന തുറന്നു…
ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു
ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിവാഹിതയാവുന്നു. പത്തു വർഷം നീണ്ട പ്രണയം സഫലമാകുമ്പോൾ സൈന നെഹ്വാളിന് താലി ചാർത്തുന്നത് പ്രശസ്ത ബാഡ്മിന്റൺ താരം പി.കശ്യപാണ്. ഡിസംബർ 16 ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. തുടർന്ന് ഡിസംബർ 21ന് വിരുന്ന് സത്കാരം നടത്തും. തങ്ങളിരുവരും പ്രണയത്തിലാണെന്ന കാര്യം ഈ പത്തുവർഷത്തിനിടയ്ക്ക് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ൽ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയിൽ വച്ചാണ് ഇരുവരും തമ്മിലടുക്കുന്നത്. 2014 ൽ ഗോപീചന്ദുമായി തെറ്റിയ സൈന ബംഗളൂരുവിൽ വിമൽ കുമാറിന്റെ കീഴിൽ പരിശീലനം ആരംഭിച്ചപ്പോഴും കശ്യപ് സൈനയെ കാണാനെത്തുമായിരുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതോടെ പൊതുവേദിയിൽ വച്ച് കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്ഥാനം സൈന തുറന്നു…
വിജയ് ഹസാരെ ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു
വിജയ് ഹസാരെ ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബിയാണ് ടീം ക്യാപ്റ്റന്‍. ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സല്മാന് നിസാര്‍,വിനൂപ്.എസ്. മനോഹരന്,അക്ഷയ് ചന്ദ്രന്, മിഥുന്.എസ്,നിധീഷ്. എം.ഡി,, അഭിഷേക് മോഹന്‍, ഫാനൂസ്. എഫ്, ബേസില്‍ തമ്പി, അക്ഷയ്.കെ.സി എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍. സെപ്തംബര്‍ 19 മുതല്‍ ഡെല്‍ഹിയിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. 19ന് ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ നേരിടും. കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍: സെപ്തംബര്‍ 21 : കേരള x ഒഡീഷ, സെപ്തംബര്‍ 23: കേരള x ചത്തീസ്ഗഡ്, സെപ്തംബര്‍ 24: കേരള x മദ്ധ്യ പ്രദേശ്, സെപ്തംബര്‍ 28: കേരള x ഡെല്‍ഹി, ഒക്ടോബര്‍ 2: കേരള x ഹൈദരാബാദ്,…