തെരേസ മെയ് രാജി പ്രഖ്യാപിച്ചു

തെരേസ മെയ് രാജി പ്രഖ്യാപിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെയാണ് തെരേസ മെയ് രാജി വെക്കുന്നത്. ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കുമെന്ന് തെരേസ മെയ് അറിയിച്ചു. ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മെയുടെ രാജി. ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ സാധിക്കാത്തതില്‍ ഇപ്പോഴും ഇനിയുള്ള കാലത്തും താന്‍ വേദനിക്കുമെന്നും അതിനു സാധിക്കാത്തതിനാലാണ് സ്ഥാമൊഴിയുന്നതെന്നും ഔദ്യോഗിക വസതിയായ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ നടത്തിയ വികാരപരമായ പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. പുതിയ നേതാവിനെ കണ്ടെത്തും വരെ കാവല്‍ പ്രധാനമന്ത്രിയായി തെരേസ മെയ് തുടരാനാണ് സാധ്യത. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വരും.

ആലുവയില്‍ 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ആലുവയില്‍ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് ആലുവ റൂറല്‍ എസ് പി. അതേസമയം കവര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനം വിട്ട പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ഇടുക്കി സ്വദേശിയായ കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കവര്‍ച്ചക്ക് തലേ ദിവസം സംഘം കവര്‍ച്ച നടത്തേണ്ട വിധം റിഹേഴ്‌സല്‍ നടത്തിയിരുന്നു. ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം മെയ് പത്തിന് പുലര്‍ച്ചെയാണ് വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏകദേശം ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.

പിഎം മോദി ഇന്ന് തിയേറ്ററുകളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്നസിനിമ പിഎം മോദി ഇന്ന് തിയേറ്ററുകളില്‍. മാത്രമല്ല താരത്തിന് മോദിയായി അഭിനയിക്കുന്ന വിവേക് ഒബ്‌റോയ്‌ക്കെതിരെ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഒരുക്കിയിരിക്കുകയാണ്. ഇരുപത്തി മൂന്ന് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.ഗുജറാത്ത്, മുംബൈ, എന്നിവിടങ്ങിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഒമങ് കുമാര്‍ ആണ്.

വടകരയില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്: വ്യാപക സംഘര്‍ഷം

വടകരയില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്: വ്യാപക സംഘര്‍ഷം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷം. വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറില്‍ പക്ഷേ ആര്‍ക്കും പരിക്കില്ല. ബോംബേറിന് പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയത്ത് സിപിഎം – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിയല്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു. വഴിയരികില്‍ നിന്ന കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഈ കുട്ടിയും ഒരു സ്ത്രീയും അടക്കം അഞ്ച് പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയെയും സോണിയ ഗാന്ധിയെയും രാഹുല്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ രാഹുലിന്റെ തീരുമാനത്തോട് മുതിര്‍ന്ന നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നാണ് സൂചന. എഐസിസി പ്രവര്‍ത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ കൂറ്റന്‍ വിജയം നേടിയെങ്കിലും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം വീണ്ടും അധികാരം പിടിച്ചെടുത്ത മോദിയേയും ബിജെപിയേയും അഭിനന്ദിക്കുന്നതായും തന്റെ സ്വന്തം മണ്ഡലമായ അമേഠിയയില്‍ വന്‍ വിജയം നേടിയ സ്മൃതി ഇറാനിയ്ക്ക് വിജയാശംസ…

ബോളിവുഡ് നടി സോനം കപൂറിനൊപ്പം രണ്ടാമത്തെ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; ആകാംക്ഷയോടെ ആരാധകര്‍

ബോളിവുഡ് നടി സോനം കപൂറിനൊപ്പം രണ്ടാമത്തെ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; ആകാംക്ഷയോടെ ആരാധകര്‍ യുവാക്കളുടെ ഹരം ദുല്‍ഖര്‍ സല്‍മാന്‍ കര്‍വാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് ചുവട് വെച്ചത്. എന്നാല്‍ വീണ്ടും താരം ഹിന്ദിയിലേക്ക് എത്തുന്നുവെന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘ദി സോയ ഫാക്ടര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സെപ്തംബര്‍ 20 ന് പ്രദര്‍ശനത്തിനെത്തും. അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് ദുല്‍ഖര്‍ വേഷമിടുന്നത്.സോയ സിങ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലിലെ സാരാംശം. ഫോക്സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ്

വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ ചരിത്രം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിചാരിച്ചുകാണില്ല ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്. ഇടത് കോട്ടയായ ആലത്തൂരിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് രമ്യ ഹരിദാസ് എത്തിയത്. 88% വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി ബിജുവിനെതിരെ 1,36,805 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യക്കുള്ളത്. രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ആലത്തൂര്‍ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായി. വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടിയെന്നോണമാണ് രമ്യ ഹരിദാസിന്റെ വിജയം കണക്കാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ഏറ്റെടുത്ത്, തനിക്ക് താങ്ങും തണലുമായി നിന്ന ആലത്തൂരിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി രമ്യ ഹരിദാസ് പറഞ്ഞു. വിവാദങ്ങളുടെ നടുവിലും ജനം തന്റെ കൂടെ നിന്നു. ജനപ്രതിനിധിയുടെ സാന്നിധ്യമാണ് അവര്‍…

ബോളിവുഡ് താരം വിവേക് ഒബ്‌റോയ്ക്ക് നക്‌സലറ്റ് വധഭീഷണി

ബോളിവുഡ് താരം വിവേക് ഒബ്‌റോയ്ക്ക് നക്‌സലറ്റ് വധഭീഷണി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ പിഎം മോദിയായി വേഷമിടുന്നത് വിവേക് ഒബ്‌റോയ് ആണ്. എന്നാല്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെ താരത്തിന് നക്‌സലൈറ്റുകളില്‍ നിന്ന് വധഭീഷണി നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് പ്രൊട്ടക്ഷനിലാണ് താരം. ആദ്യം ഏപ്രില്‍ 5ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമെ റിലീസ് ചെയ്യാന്‍ പറ്റുള്ളൂവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തെ തുടര്‍ന്ന് തീയ്യതി മാറ്റിവെക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരമാണ് വിവേക് ഒബ്‌റോയ്. നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസനെ ഹിന്ദുമതത്തിലെ ആദ്യ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു. മാത്രമല്ല, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും പരിഹസിച്ച് താരം കമന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തന്റെ മുന്‍കാമുകി ഐശ്വര്യ റായ് ബച്ചന്റെ ബന്ധത്തെ ഒരു എക്‌സിറ്റ് പോളുമായി താരതമ്യം ചെയ്തതിനു വിവേക് മറ്റൊരു വിവാദത്തില്‍ പെട്ടിരുന്നു.…

ആളുകളെ സംസാരിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍

ആളുകളെ വിദഗ്ധമായി സംസാരിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംസ്ഥാനത്ത് ഉടനീളം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ തിരുവനന്തപുരം മഞ്ഞമല കല്ലൂര്‍ സ്വദേശി തറവിള വീട്ടില്‍ സുരേഷ് കുമാറി (38) നെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടിയത്. പ്രതി വിലകൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ച് ആളുകളെ കബളിപ്പിക്കുകയും പണം തട്ടുകലും ചെയ്തിരുന്നു. ആലപ്പുഴ ടൗണിലുള്ള ഒരു കാര്‍ ഷോറൂമില്‍ നിന്നും 12 ലക്ഷം രൂപ വിലയുള്ള കാര്‍ ബുക്ക് ചെയ്ത ശേഷം നാളെ മുഴുവന്‍ പണവുമായി വരാമെന്ന് പറഞ്ഞു മടങ്ങിയ പ്രതി എക്സിക്യൂട്ടീവിന്റെ നമ്പര്‍ വാങ്ങി. പിറ്റേന്ന് പണവുമായി കാറില്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും തന്റെ ഒരു സുഹൃത്തിന് പതിനയ്യായിരം രൂപ ഉടനടി അയച്ച് കൊടുക്കണമെന്നും താന്‍ കൊച്ചിക്ക് പോയി വന്നാല്‍ ലേറ്റ് ആകുമെന്നും ഇപ്പോള്‍ 12 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചതിനാല്‍ ഇന്നിനി ഇടപാട്…

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: രാജ്യത്ത് സംഘര്‍ഷ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: രാജ്യത്ത് സംഘര്‍ഷ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ നാളെ വ്യാപകമായി അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ക്രമസമാധാന നില തകരാറിലാവാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്കും, കൗണ്ടിംഗ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും വോട്ടിംഗ് നടപടികള്‍ പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.