മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം

മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം ജോ ജോഹർ,   പാനൽ വീഡിയോ സ്ട്രിങ്ങർ, ഐ &  പി ആർ ഡി  എറണാകുളം മൊബൈൽ സാങ്കേതികത്വം ക്വാളിറ്റി വീഡിയോ ഫോർമാറ്റിലേക്കു ആവിഷ്കൃതമായതോടു കൂടി ഏറ്റവും കൂടുതൽ സാധ്യത വന്നു ചേർന്നത് ജേർണലിസത്തിലാണ് . ചാനലുകൾ തമ്മിലുള്ള കിടമത്സരം വർധിച്ചപ്പോൾ ഏറ്റവുമാദ്യം വിഷ്വലുകൾ എത്തിക്കുക എന്ന മത്സര തലത്തിലേക്ക് വിഷ്വൽ ജേർണലിസം മാറി. എന്നാൽ ഉയർന്ന ബിറ്റ് റേറ്റ് ഉള്ള ഹൈ ഡെഫനിഷൻ പ്രൊഫഷണൽ വീഡിയോ ക്യാമറ വഴി തത്സമയം ട്രാൻസ്ഫർ ചെയ്യുന്നതിന് പരിമിതികൾ മാറി നിന്നിടത്താണ് ബിറ്റ് റേറ്റ് കുറഞ്ഞ ഹൈ ഡെഫനിഷൻ മൊബൈൽ വിഡിയോകൾ വളരെ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്തു സംപ്രേക്ഷണം നടത്താൻ സാധിക്കുന്ന രീതിയിലെത്തിയത്. ഇത് മൊബൈൽ ജേര്ണലിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയും മോജോ എന്ന ന്യൂ ജെൻ ജേർണലിസത്തിന്റെ…

ധീര ജവാന്‍ വസന്തകുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ധീര ജവാന്‍ വസന്തകുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വിരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൃക്കൈപ്പറ്റയിലെ കുടുംബ വീടിനോട് ചേര്‍ന്നുള്ള ശ്മശാനത്തിലായിരുന്നു സമുദായ ആചാര പ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിച്ചത്. സിആര്‍പിഎഫിന്റെയും സംസ്ഥാന പോലീസിന്റെയും പൂര്‍ണ്ണ ബഹുമതികള്‍ നല്‍കി. വസന്തകുമാറിന് അവസാനമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് പേരാണ് എത്തിയത്. വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന ലക്കിടിയിലെ വസതിയിലാണ് മൃതദേഹം ആദ്യം എത്തിച്ചത്. ഇവിടെ വച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിച്ചത്. വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ മൃതദേഹം വസന്തകുമാറിന്റെ ബന്ധുക്കളേയും കുടുംബസുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്. ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെവെച്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം…

വീഡിയോ ആല്‍ബ നിര്‍മ്മാണത്തിന് ഭീഷണി; അഹമ്മദാബാദിൽ വിഡിയോഗ്രാഫർക്കെതിരെ പകർപ്പവകാശ ലംഘന കേസ് !

വീഡിയോ ആല്‍ബ നിര്‍മ്മാണത്തിന് ഭീഷണി; അഹമ്മദാബാദിൽ വിഡിയോഗ്രാഫർക്കെതിരെ പകർപ്പവകാശ ലംഘന കേസ് ! അഹമ്മദാബാദ് സിറ്റിയിലെ ആശ്രമം റോഡിൽ സ്റ്റുഡിയോ നടത്തിവരുന്ന സമീർ പട്ടേലിനെതിരായാണ് നവരംഗപുര പോലീസ് കേസ് എടുത്തതായി ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി പതിനഞ്ചിന് പോലീസ് സമീറിന്റെ സ്റ്റുഡിയോ റെയ്‌ഡ്‌ ചെയ്യുകയും ഹാർഡ് ഡിസ്‌ക് പിടിച്ചെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്‌കിൽ നൂറിലധികം പ്രീ വെഡിങ് , ഹൈ ലൈറ്റ് വെഡ്‌ഡിങ് പോസ്റ്റ് വെഡ്‌ഡിങ് രംഗങ്ങൾ ബോളിവുഡിലെ പ്രശസ്തമായ സിനിമകളിൽ നിന്നുള്ളതാണെന്നും ഇവയ്ക്കു മതിയായ പകർപ്പവകാശ രേഖകൾ ഒന്നും തന്നെ സമീറിന് ഹാജരാക്കാനായില്ലെന്നും പോലീസ് പറഞ്ഞു. ഹാർഡ് ഡിസ്‌ക് അടക്കമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു. ടി സീരീസിലെ ആന്റി പൈറസി എക്സിക്യുട്ടീവ് ആയ ജഗദീഷ് തിവാരിയാണ് പരാതി നൽകിയത്. ടി സീരീസ് പുറത്തിറക്കിയിട്ടുള്ള ഗാനങ്ങൾ വധൂ വരന്മാരുടെ കൂടെ എഡിറ്റ് ചെയ്‌തു ചേർത്താണ്…

അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം തമിഴ് യുവനടി ആത്മഹത്യ ചെയ്തു

അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം തമിഴ് യുവനടി ആത്മഹത്യ ചെയ്തു തമിഴ് യുവനടി വീട്ടില്‍ മരിച്ച നിലയില്‍. യാഷികയെന്ന യുവനടിയെ ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു. മരിക്കുന്നതിനു മുന്‍പ് യാഷിക അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ തന്റെ ഒപ്പം ജീവിച്ചിരുന്ന കാമുകന്‍ മോഹന്‍ ബാബുവാണ് മരണത്തിന് കാരണമെന്നാണ് പറഞ്ഞിരിക്കുന്നത്. മോഹന്‍ ബാബുവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ സര്‍വീസിങ് കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് എന്ന മോഹന്‍ ബാബുവുമായി യാഷിക പ്രണയത്തിലാവുവുകയും പിന്നീട് ഇരുവരും പെരവള്ളൂരില്‍ ഒരു വീട് വാടകയ്ക്കെടുത്ത് അവിടേയ്ക്ക് താമസം മാറുകയായിരുന്നു. ഇരുവരും നാലു മാസമായി ഒരുമിച്ച് അവിടെയായിരുന്നു താമസം. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് മോഹന്‍ ബാബു മാറി താമസിക്കുകയും ചെയ്തു. തന്നെ മോഹന്‍ ബാബു നിരന്തരം പീഡിപ്പിക്കുകയും എന്നാല്‍ വിവാഹം കഴിക്കാന്‍…

ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു ജമ്മു-കശ്മീരില്‍ സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമ്മു-കശ്മീരിലെ രജൗരി ജില്ലയില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയ്ക്കടുത്ത് കണ്ടെത്തിയ സ്‌ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് മേജര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാവാം സ്‌ഫോടക വസ്തുകള്‍ സ്ഥാപിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സൈനിക വാഹന വ്യൂഹത്തന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തെത്തുടര്‍ന്ന് തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്കശ്മീരിലെത്തി സേനമേധാവികളുടെ യോഗം വിളിച്ചു കൂട്ടിയതിന് പിന്നാലെയാണ് സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ഇനി 100ല്‍ വിളിച്ചിട്ട് കാര്യമില്ല; 112ല്‍ വിളിക്കണം: പൊലീസിന്‍റെ എമര്‍ജന്‍സി നമ്പര്‍ മാറുന്നു

ഇനി 100ല്‍ വിളിച്ചിട്ട് കാര്യമില്ല; 112ല്‍ വിളിക്കണം: പൊലീസിന്‍റെ എമര്‍ജന്‍സി നമ്പര്‍ മാറുന്നു |} change in police emegency number 112

ഇനി 100ല്‍ വിളിച്ചിട്ട് കാര്യമില്ല; 112ല്‍ വിളിക്കണം: പൊലീസിന്‍റെ എമര്‍ജന്‍സി നമ്പര്‍ മാറുന്നു തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസിനെ 100ല്‍ വിളിച്ചിട്ട് കാര്യമില്ല. എമര്‍ജന്‍സി നമ്പരായ 100 മാറുന്നു. പോലീസിന്റെ സഹായത്തിനായി ഇനി 112ല്‍ വിളിക്കണം. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂമിന് കീഴിലാക്കുന്ന പദ്ധതി പ്രകാരമാണ് മാറ്റം. 112 എന്നതാണ് ഇനി പോലീസിന്റെ അടിയന്തിര സഹായത്തിനായി വിളിക്കേണ്ട നമ്പര്‍. ഈ മാസം 19 മുതല്‍ പുതിയ നമ്പര്‍ നിലവില്‍ വരും. ഇനി മുതല്‍ അടിയതിരമായ ഏതു സഹായത്തിനും ഈ നമ്പരില്‍ വിളിക്കാം. പൊലീസ്, ഫയര്‍ഫോഴ്സ്, വനിതാ ഹെല്‍പ്പ്ലൈന്‍, ആംബുലന്‍സ് എന്നീ സേവനങ്ങളെല്ലാം ഇനി 112ല്‍ വിളിച്ചാല്‍ സഹായം ലഭിക്കും. സഹായത്തിനുള്ള കാള്‍ ലഭിച്ചാല്‍ സേവനം ആവശ്യമുള്ള സ്ഥലത്തെ പോലീസ് വാഹനത്തിലേക്ക് വിവരങ്ങള്‍ കൈമാറും. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കാന്‍ 750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.…

കെവിന്‍ കേസ്; എ എസ് ഐ യെ പിരിച്ചുവിട്ടു; എസ് ഐക്കും പണി പോകും

kottayam kevin joseph murder case is dismissed

കെവിന്‍ കേസ്; എ എസ് ഐ യെ പിരിച്ചുവിട്ടു; എസ് ഐക്കും പണി പോകും കോട്ടയം: കോട്ടയം കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ പ്രതികളെ സഹായിച്ച എ എസ് ഐ യെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ഗാന്ധിനഗര്‍ എ എസ് ഐ ടി എം ബിജുവിനെയാണ് പോലീസ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. പ്രതികളില്‍ നിന്നും കോഴ സഹായിച്ചതിനാണ് വാങ്ങിയതിനാണ് നടപടി. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഗാന്ധിനഗര്‍ മുന്‍ എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. എറണാകുളം റേഞ്ച് ഐ ജി വിജയ്‌ സാക്കറെയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ഇവരോടൊപ്പം കോഴ കൈപ്പറ്റിയ പോലീസ് ഡ്രൈവര്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ഇന്ക്രിമെന്റ് പിടിച്ചുവെയ്ക്കും. മകളെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെ വിചാരണ…

രേഖകള്‍ ആവശ്യപ്പെടാതെ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി

രേഖകള്‍ ആവശ്യപ്പെടാതെ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി കര്‍ണ്ണാടക : രാജ്യത്തെ നടുക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി. രേഖകള്‍ ഒന്നും ആവശ്യപ്പെടാതെയാണ് എല്‍ ഐ സി തുക കൈമാറിയത്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ മാണ്ട്യയിലെ ജവാന്‍ എച്ച് ഗുരുവിന്‍റെ കുടുംബത്തിനാണ്‌ എല്‍ ഐ സി തുക കൈമാറിയത്. എച്ച് ഗുരു മരണപ്പെട്ട വിവരം സ്ഥിരീകരിച്ച ഉടന്‍ തന്നെ എല്‍ ഐ സി 3,82,199 ഗുരുവിന്‍റെ നോമിനിയുടെ അക്കൗണ്ടിലേക്ക് മാറ്റി. മരണ സര്‍ട്ടിഫിക്കറ്റോ തിരിച്ചറിയല്‍ രേഖകളോ എല്‍ ഐ സി ആവശ്യപ്പെട്ടില്ലെന്ന് കര്‍ണ്ണാടകത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വിവരം സ്ഥിരീകരിച്ചു 48 മണിക്കൂര്‍ തികയും മുന്‍പാണ് എല്‍ ഐ സി മാതൃകാപരമായ കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് സമൂഹ…

ഇത് ഇന്ത്യ ആണെടാ… പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്ക്‌ പേജില്‍ മലയാളികളുടെ പൊങ്കാല

ഇത് ഇന്ത്യ ആണെടാ…പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്ക്‌ പേജില്‍ മലയാളികളുടെ പൊങ്കാല പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്കില്‍ ഭാരതിയരുടെയും പ്രത്യേകിച്ച് മലയാളികളുടെ പൊങ്കാല. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും, ഈ ക്രൂര കൃത്യത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും തുടങ്ങി ശക്തമായ വാക്കുകള്‍ കൊണ്ട് മലയാളികളും ഭാരതീയരും ഇമ്രാന്‍റെ ഒഫീഷ്യല്‍ ഫേസ് ബുക്ക്‌ കമന്റ്‌ കൊണ്ട് നിറയുകയാണ്. ഇതില്‍ പലരും സങ്കടവും അമര്‍ഷവും അടക്കാനാവാതെ പരുഷമായിത്തന്നെ പ്രതികരിക്കുന്നുണ്ട്. അനുനിമിഷം ഭാരതീയരുടെ കമ്മന്റ് കൊണ്ട് നിറയുകയാണ്. അതേസമയം പുല്‍വാമ ആക്രമണത്തില്‍ ഏഴു പേരെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരുന്നു. വികാരഭരിതമായി ബദ്ഗാം സൈനിക ക്യാംപ്; കൊല്ലപ്പെട്ട സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്‌നാഥ് സിംഗ് പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കണ്ണീരോര്‍മ്മയുമായി ധീരജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച്…

അമേരിക്കയില്‍ അടിയന്തരാവസ്ഥ

അമേരിക്കയില്‍ അടിയന്തരാവസ്ഥ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രുംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ഡോണാള്‍ഡ്‌ ട്രുംപ് ഒപ്പുവെച്ചു. മെക്സിക്കന്‍ മതിലിനായുള്ള ഫണ്ട്‌ സംബന്ധിച്ച തര്‍ക്കമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. തക്ക സമയത്ത് കൃത്യമായ മറുപടി സൈന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ആക്രമണത്തെ ശക്തമായി നേരിടാന്‍ സുരക്ഷാസേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദികള്‍ക്കും സഹായിച്ചവര്‍ക്കും തക്ക സമയത്ത് കൃത്യമായ തിരിച്ചടി നമ്മുടെ സൈന്യം നല്‍കുമെന്നും അദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ നമ്മുടെ 42 CRPF ജവാന്മാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്‌. അടുത്ത നടപടികള്‍ക്ക് സമയവും സ്ഥലവും സ്വഭാവവും തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. രാജ്യത്തെ ജനങ്ങളെല്ലാം ദുഖിതരും രോഷാകുലരുമാണ്. ഭീകരത അവസാനിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.