സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമെന്ന് കോടതി: പീതാംബരനെ 7 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി പീതാംബരനെ കസ്റ്റഡിയില്‍വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് പ്രതിയെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതായി കോടതി ഉത്തരവിട്ടു. പെരിയ ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും രാഷ്ട്രീയവിരോധമാണ് കൊലപാതകങ്ങളില്‍ കലാശിച്ചതെന്നും കോടതി നിരീക്ഷിച്ചു. പീതാംബരനെയും കൊണ്ട് പൊലീസ് തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിയപ്പോള്‍ കയ്യേറ്റ ശ്രമം ഉണ്ടായി. ഇവിടെനിന്നും കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും വാളുകളും കണ്ടെത്തിയിരുന്നു.

BREAKING NEWS: കൊച്ചിയില്‍ വന്‍ തീപിടുത്തം; നാവിക സേനയുടെ സഹായം തേടി

കൊച്ചിയില്‍ വന്‍ തീപിടുത്തം കൊച്ചിയില്‍ വന്‍ തീപിടുത്തം. എറണാകുളം സൗത്ത് റെയിവേ സ്റ്റേഷന് സമീപമുള്ള ചെരുപ്പ് കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. പാരഗന്‍ കമ്പനിയുടെ ചെരുപ്പ് ഗോഡൗണ്‍ ആണിത്. രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുകയാണ്. ആറു നിലകളിലായി തീ ആളിപ്പടരുകയാണ്. റബ്ബര്‍ കത്തി ഉണ്ടാകുന്ന കനത്ത പുക ഉയരുന്നത് സമീപ പ്രദേശത്തുള്ള ഫ്ലാറ്റുകളില്‍ ഓഫീസുകളില്‍ ഉള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. സമീപത്തെ കെട്ടിടത്തില്‍ ഉള്ളവരെയും ലോഡ്ജുകളില്‍ താമസിക്കുന്നവരെയും ഒഴിപ്പിച്ചു. പത്തു യൂണിറ്റു ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം; കഞ്ചാവ് ലഹരിയില്‍ വെട്ടിയത് താനെന്ന് പീതാംബരന്‍: വിശ്വസിക്കാതെ പോലീസ്

കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം; കഞ്ചാവ് ലഹരിയില്‍ വെട്ടിയത് താനെന്ന് പീതാംബരന്‍: വിശ്വസിക്കാതെ പോലീസ് കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ഇരട്ടകൊലപാതക കേസില്‍ ശരത്തിനെയും കൃപേഷിനെയും വെട്ടിയത് താനാണെന്ന് സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്റെ മൊഴി. കഞ്ചാവ് ലഹരിയിലാണ് താന്‍ കൊല നടത്തിയതെന്നാണ്‌ പീതാംബരന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൃപേഷും ശരത്തും ചേര്‍ന്ന് തന്നെ ആക്രമിച്ചതില്‍ പാര്‍ടി നടപടി എടുക്കാതിരുന്നതില്‍ നിരാശയുണ്ടായിരുന്നു. തന്നെ ആക്രമിച്ചതിലുള്ള അപമാനവും പകയും നിരാശയുമാണ്‌ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പീതാംബരന്റെ മൊഴിയില്‍ പറയുന്നതും. എന്നാല്‍ പീതാംബരന്റെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. അന്വേഷണം മറ്റുള്ളവരിലേക്ക് എത്താതിരിക്കനാണ് പീതാംബരന്‍ ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടി കാര്യാമായി ഇടപെട്ടില്ല. നേരത്തെ ശരത്തും കൃപേഷും പീതംബാരനെ ആക്രമിച്ച് കൈ ഒടിഞ്ഞിരുന്നു. ഈ കേസില്‍ ശരത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. എന്നാല്‍…

നാളെ ആറ്റുകാല്‍ പൊങ്കാല: അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍

നാളെ ആറ്റുകാല്‍ പൊങ്കാല: അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്ത് നാളെ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ നാളെ പൊങ്കാലയിടും. പൊങ്കാലയ്ക്ക് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.15 ന് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല തുടക്കമാവുക. 40 ലക്ഷത്തോളം സ്ത്രീകള്‍ ഇത്തവണ പൊങ്കാലയ്‌ക്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പൊങ്കാലയുടെ ബന്ധപെട്ടു തിരുവനതപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം-കോവളം ദേശീയ പാത ബൈപാസില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകള്‍, ദേശീയ പാത, എം.ജി. റോഡ്, എം.സി. റോഡ്, ബണ്ട് റോഡ് എന്നിവിടങ്ങളില്‍ പൊങ്കാല സമയത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.…

സാംസ്‌കാരിക നായകര്‍ തങ്ങളുടെ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണ്; കെ എം അഭിജിത്

സാംസ്‌കാരിക നായകര്‍ തങ്ങളുടെ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണ്; കെ എം അഭിജിത് സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്. തങ്ങളുടെ നാക്കും വാക്കും സാംസ്‌കാരിക നായകര്‍ സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്നും സര്‍ക്കാര്‍ നല്‍കുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും കെ എം അഭിജിത് ആരോപിച്ചു. സാംസ്‌കാരിക രംഗത്തുനിന്നും കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ലെന്നാണ് കെഎസ്‌യു പറയുന്നത്. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന്‍ കളയാനും കെഎസ്‌യു പ്രവര്‍ത്തകര്‍ തയ്യാറാണ്. അക്രമങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ കെഎസ്‌യു തിരിച്ചടിക്കുമെന്നും അഭിജിത് വ്യക്തമാക്കി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും സഹോദരിമാരുടെ പഠനച്ചെലവ് കെഎസ്‌യു ഏറ്റെടുക്കുമെന്നും അഭിജിത് പറഞ്ഞു.

വീരമൃത്യു വരിച്ച സൈനികന് അനുശോചനം അറിയിക്കാനെത്തിയ പ്രകാശ് രാജിന് നാട്ടുകാരുടെ മര്‍ദ്ദനം

വീരമൃത്യു വരിച്ച സൈനികന് അനുശോചനം അറിയിക്കാനെത്തിയ പ്രകാശ് രാജിന് നാട്ടുകാരുടെ മര്‍ദ്ദനം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്റെ നാടായ കര്‍ണാടകയിലെത്തിയ നടന്‍ പ്രകാശ് രാജിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മെല്ലഹള്ളിയില്‍ വീരമൃത്യ വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ഗുരുവിന്റെ ശവസംസ്‌കാര ചടങ്ങിനിടെയാണ് സംഭവം. അനുശോചനം അറിയിക്കാനായി ഗുരുവിന്റെ വീട്ടിലെത്തിയ പ്രകാശ് രാജിനെ പ്രദേശവാസികള്‍ വളയുകയായിരുന്നു. പ്രകാശ് രാജ് കാണിക്കുന്ന സങ്കടം അഭിനയമാണെന്നും ഇന്ത്യന്‍ സൈന്യത്തെ നിരന്തരം അപമാനിക്കുന്നയാളാണ് നടനെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികള്‍ പ്രകാശ് രാജിനെതിരെ പ്രതിഷേധിച്ചത്. പ്രകാശ് രാജ് ഒറ്റുകാരനാണെന്നും വീരമൃത്യു വരിച്ച സൈനികന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവകാശം ഇല്ലെന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്. പ്രതിഷേധത്തിനിടെ ചിലര്‍ പ്രകാശ് രാജിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം വഷളാകുകയും നടനെ പോലീസ് അവിടെ നിന്നും മാറ്റുകയും ചെയ്തു. വളരെ പാടുപെട്ടാണ് നടനെ പോലീസ് കാറിന് സമീപം എത്തിച്ചത്. പിന്നീട് അദ്ദേഹം ഇവിടെ…

ആലുവ യുവതിയുടെ വായില്‍ തുണിതിരുകി കൊലപ്പെടുത്തി പെരിയാറില്‍ തള്ളിയ സംഭവം; മൃതദേഹം തിരിച്ചറിയാന്‍

ആലുവ യുവതിയുടെ വായില്‍ തുണിതിരുകി കൊലപ്പെടുത്തി പെരിയാറില്‍ തള്ളിയ സംഭവം; മൃതദേഹം തിരിച്ചറിയാന്‍ ആലുവ: ആലുവ യു സി കോളേജിന് സമീപം പെരിയാറില്‍ കണ്ട യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വായില്‍ തുണി തിരുകി പുതപ്പില്‍ പൊതിഞ്ഞുകെട്ടി പെരിയാറില്‍ കല്ല്‌ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. 30 -35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിരിച്ചറിയാനുള്ള ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം യുവതിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ പുതപ്പ് വാങ്ങിയത് ഒരു സ്ത്രീയും പുരുഷനും ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കളമശ്ശേരിയിലെ ഒരു തുണിക്കടയില്‍ നിന്നുമാണ് ഇവര്‍ പുതപ്പു വാങ്ങിയതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇവരെയും കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയുടെ മൃതദേഹത്തില്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ യുവതിയെക്കുരിച്ചുള്ള സൂചനകള്‍ ലഭിക്കുമെന്ന പ്രത്യാശയിലാണ് ആലുവാ പോലീസ്. യുവതിയെക്കുറിച്ചുള്ള…

ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട് കേരളത്തില്‍: പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും

ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട് കേരളത്തില്‍: പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും കേരളാ പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കാന്‍ റോബോട്ട് പൊലീസ്. ഇത്തരത്തില്‍ റോബോട്ട് സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേനയാണ് കേരള പോലീസ്. കെ പിബോട്ട്(KP-BOT)എന്നാണ് റോബോട്ടിന്റെ പേര്. സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിതെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു. മാത്രമല്ല ഒരു തവണ വന്നവരെ പിന്നീട് കാണുമ്പോള്‍ ഓര്‍ത്തു വയ്ക്കാനും ഈ റോബോട്ടിന് സാധിക്കും. കേരള പോലീസിന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലീസില്‍. പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ…

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു…! ആവേശത്തില്‍ ആരാധകര്‍

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു…! ആവേശത്തില്‍ ആരാധകര്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്മെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കിയ സിധിനാണ് ജഗതി അഭിനയിക്കാനിരിക്കുന്ന പരസ്യചിത്രത്തിന്റെ സംവിധായകന്‍. പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് പരസ്യ കമ്പനിയുടെ ഉല്‍ഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്നും രാജ്കുമാര്‍ അറിയിച്ചു. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.…

വസന്തകുമാറിന്റെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ച് മമ്മൂട്ടി

വസന്തകുമാറിന്റെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ച് മമ്മൂട്ടി ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്‍ വസന്തകുമാറിന് ആദരവര്‍പ്പിക്കാന്‍ ചലച്ചിത്ര താരം മമ്മൂട്ടി വീട്ടിലെത്തി. ആരുമറയാതെ തിരക്കൊഴിഞ്ഞ നേരത്താണ് മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വസന്തകുമാറിന്റെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിക്കാന്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി എത്തിയത്. നടന്‍ അബു സലീമും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. വസന്തകുമാറിനെ അടക്കിയിരുന്ന വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കുടുംബ ശ്മശാനത്തിലേയ്ക്ക് നടന്നെത്തി മമ്മൂട്ടി പുക്കള്‍ സമര്‍പ്പിച്ചു. പിന്നീട് വീട്ടിലെത്തി വസന്തകുമാറിന്റെ ഭാര്യ ഷീനയെയും മക്കളേയും അമ്മ ശാന്തയെയും ആശ്വസിപ്പിക്കുകയും അല്‍പ്പസമയം ഇവര്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്ത ശേഷം മമ്മൂട്ടി മടങ്ങി.