നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അഞ്ചു കോടി രൂപ പിടികൂടി

നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അഞ്ചു കോടി രൂപ പിടികൂടി l cbi arrests rakesh kumar garg l Rashtrabhoomi

നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അഞ്ചു കോടി രൂപ പിടികൂടി

കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അഞ്ചു കോടി രൂപ പിടികൂടി. രാകേഷ് കുമാര്‍ ഗാര്‍ഗിൽ നിന്നാണ് പണം പിടികൂടിയത്. കൈക്കൂലി വാങ്ങിയ 83 ലക്ഷം രൂപയും ഡയമണ്ട്, സ്വർണ ആഭരണങ്ങളും ദില്ലിയിലെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.

രാകേഷ് കുമാര്‍ ഗാര്‍ഗും രണ്ട് ഇടനിലക്കാരും അറസ്റ്റില്‍.സായുധ സൈനിക വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള നിർമാണം, അറ്റകുറ്റപ്പണി, ജലവിതരണം, വൈദ്യുതി വിതരണം തുടങ്ങിയ ജോലികളാണ് മിലിട്ടറി എൻജിനീയറിങ് വിഭാഗത്തിന്റെ ചുമതലകൾ.
മിലിറ്ററി എ‍ഞ്ചിനിയറിങ് സര്‍വ്വീസ് ചീഫ് എ‍ഞ്ചിനിയറാണ് രാകേഷ് കുമാര്‍. കൊച്ചിയിലെയും ദില്ലിയിലെയും വീടുകളിലും ഓഫീലുകളിലുമായിരുന്നു റെയ്ഡ്. കരാറുകാരനില്‍ നിന്നും കൈക്കൂലിവാങ്ങിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related posts

Leave a Comment