കുളിച്ചാൽ ഒരു കുറി തൊടുന്നത് ഭംഗിക്ക് മാത്രമല്ല !!!

ആഴ്ചയിലെ ഓരോ ദിവസത്തിനും ഓരോ കുറി എന്നുണ്ട്.  അതെന്തൊക്കെയാണെന്നറിയാമോ?

കുളിച്ചാൽ ഒരു കുറി തൊടാത്തവർ ആരെങ്കിലുമുണ്ടോ? പ്രത്യേകിച്ച് മലയാളികൾ… കാണാനുള്ള ഭംഗി മാത്രമല്ല അതിനുള്ളത്. ഐശ്വര്യത്തിനും കുറികൾ ഉപകരിക്കുന്നുണ്ട്. തൊടേണ്ട രീതിയിൽ തൊടണമെന്നു മാത്രം. നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാർത്തുന്നത്. വൈകുന്നേരങ്ങളിൽ ഭസ്മം തൊടുന്നവരുണ്ട്. വൈകുന്നേരം ഭസ്മം തൊടുന്നത് ആരോഗ്യകരമായി ഉണർവുണ്ടാക്കാൻ സഹായിക്കും.

ആഴ്ചയിലെ ഓരോ ദിവസത്തിനും ഓരോ കുറി എന്നുണ്ട്. അതെന്തൊക്കെയാണെ ന്നറിയാമോ?
1. ഞായറാഴ്ച ഒരു കാരണവശാലും കുങ്കുമപ്പൊട്ട് ധരിക്കരുത്. ഇത് സൂര്യബലം കൊണ്ടു ലഭിക്കുന്ന ഊർജ്ജം നഷ്ടപ്പെടുത്തും. ഞായറാഴ്ച നെറ്റിയുടെ മധ്യത്തിൽ ചന്ദനക്കുറി വരയ്ക്കുന്നതാണുത്തമം.
2. തിങ്കളാഴ്ച വേണ്ടത് ഭസ്മക്കുറിയാണ്. അന്നേ ദിവസം ഭസ്മക്കുറി ധരിച്ച് ശിവനെ ഭജിക്കുന്നത് മംഗല്യഭാഗ്യത്തിന് നന്ന്.
3 .ചൊവ്വാഴ്ച ചന്ദനക്കുറി വരച്ച് അതിനു മധ്യത്തിൽ കുങ്കുമപൊട്ടിടുന്നത് ഐശ്വര്യം കൊണ്ടുവരും.
4. ബുധനാഴ്ച കുങ്കുമപ്പൊട്ടാണ് ഉത്തമം.ഇത് ശുഭവാർത്തകളും തൊഴിൽ പുരോഗതിയും കൊണ്ടുവരും.
5. വ്യാഴാഴ്ച നെറ്റിയുടെ മധ്യഭാഗത്തായി ചന്ദനക്കുറിയോ പൊട്ടോ തീർച്ചയായും ധരിക്കണം.
6. വെള്ളി ദേവീസാന്നിധ്യത്തിന്റെ ദിവസമാണ്. അന്ന് കുങ്കുമപ്പൊട്ട് തൊടാവുന്നതാണ്.
7. ശനിയാഴ്ച കുങ്കുമപ്പൊട്ടിന് പ്രാധാന്യമുണ്ട്. ഹനുമാനെ ഭജിക്കുന്നതും വ്രതമെടുക്കുന്നതും നിങ്ങളെ ഐശ്വര്യത്തിലേക്ക് നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here