സി.കെ. വിനീതിന് വേണ്ടി ചെന്നിത്തല കത്തയച്ചു


ദേശീയ ഫുട്‌ബോള്‍ താരം സി.കെ. വിനീതിനെ അക്കൗണ്ട് ജനറല്‍ ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി.ഗോപിനാഥന് കത്തയച്ചു. പ്രതിഭാ സമ്പന്നനായ ഒരു കായിക താരമെന്ന നിലയിലും നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ സംസ്ഥാനത്തിന് അഭിമാനകരമായ വിജയം സമ്മാനിക്കുന്നതില്‍ പങ്കുവഹിച്ചയാളെന്ന നിലയിലും അദ്ദേഹത്ത ജോലിയില്‍ നിന്ന് നീക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെയാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നത് അദ്ദേഹത്തിന്റെ പ്രതിഭയെ തളര്‍ത്താനും കായിക ലോകത്ത് നിന്ന് മാറ്റി നിര്‍ത്താനും മാത്രമെ ഉതകൂ. വിനീതിനെ പോലുള്ള കായിക പ്രതിഭകള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നല്‍കേണ്ടതാണ്. അദ്ദേഹം പലതവണ നല്‍കിയ ലീവ് അപേക്ഷ പരിഗണിച്ചില്ലെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നറിയുന്നത്. പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ കായിക താരങ്ങള്‍ക്ക് കേരളം പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും അതു കൊണ്ട് വിനീതിനെ ജോലിയില്‍ നിന്ന് നീക്കാനുളള നീക്കം പുനപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY