ശിശു ദിനം…ഇന്ന് കുട്ടികളുടെ ചാച്ചാജിയുടെ ജന്മദിനം

അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു

നവംബര്‍ പതിനാല്. ശിശു ദിനം….ചാച്ചാജിയുടെ ഓര്‍മ്മ പുതുക്കല്‍ ദിനം…..ജവഹര്‍ലാല്‍ നെഹ്രുവിന്റെ 126 ആം ജന്മദിനമാണ് ഇന്ന്. ചാച്ചാജിയുടെ സ്മരണയില്‍ രാജ്യത്തെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും,ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ നെഹറു 1889 നവംബര്‍ 14നാണ് നെഹ്‌റു ജനിച്ചത്. സമാധാന പ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നാണ് ലോകമൊട്ടുക്കും അദ്ദേഹം അറിയപ്പെട്ടത്.

വളരെയധികം കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം നല്ലൊരു ആതിഥേയന്‍ ആയിരുന്നു. അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അവര്‍ അദ്ദേഹത്തെ ‘ചാച്ച’ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു. എത്ര തിരക്കുണ്ടായിരുന്നാലും കുട്ടികളുടെ ആഘോഷങ്ങളില്‍അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.ആ മഹാത്മാവിന്‍റെ പാദങ്ങളില്‍ പുഷ്പങ്ങള്‍ കൊണ്ട് പ്രണാമം അര്‍പ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here