പ്രണയത്തിനു ശേഷം …ഷെരിഫ് മൈലാഞ്ചിക്കല്‍ ചിത്രം

ഒരിക്കലും പിരിയാത്ത പ്രണയത്തിനു മുന്നില്‍ കാലം മാറ്റിയ ജീവിതങ്ങളെ കുറിച്ച് കഥ പറയുന്ന തികച്ചും ഒരു ഷെരിഫ് മൈലാഞ്ചിക്കല്‍ ചിത്രം “ –പ്രണയത്തിനു ശേഷം ” എന്ന സിനിമയുടെ പൂജ കഴിഞ്ഞു. കണ്ണൂരിലും പരിസരപ്രദേശങ്ങളിലും ഉടന്‍ ചിത്രീകരണം ആരഭിക്കും .വൈകല്യങ്ങള്‍ക്ക് മുന്നില്‍ യഥാര്‍ത്ഥ സ്നേഹം കാണാതെ പോയ…അറിയാതെ പോയ ..പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം പ്രവാസി മലയാളി യായ അസിം ഫ്രെന്റാണ് .എ ഫ്രെണ്ട് മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഷെരിഫ് മൈലാഞ്ചിക്കല്‍ ആണ്..വിത്യസ്തമായ പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബിനു.എസ് . നായര്‍ ആണ്. മിക്കു കാവിലിന്റെ സംഗീതത്തില്‍ വിധു പ്രധാപ് , ജ്യോത്സ്ന എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.അഭിനയം കൊണ്ടും മികവുറ്റ സംവിധാനം കൊണ്ടും കണ്ണുരിന്റെ താരോദയമായ് മാറിയ ഷെരിഫ് ന്‍റെ പ്രണയത്തിനു ശേഷം എന്ന സിനിമയില്‍ ചീഫ് അസ്സോസിയെറ്റ് ഡയര്‍ക്ടര്‍ ആയി ആല്‍ബങ്ങളുടെ മന്നനായ അജിത്‌ സായി യും ആക്ട്‌ ഡയര്‍ക്ടര്‍ ആയി ഷാജി മണക്കായിയും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു.അസിം ജീവന്‍ നല്‍കുന്ന നായക കഥാപാത്രത്തിനു നായികയായി മൂന്നു പേര്‍ അഭിനയിക്കുന്നു……റ്റീനസുനില്‍ , അനുപ , ദിവ്യ പയ്യന്നൂര്‍ .ഡിസൈന്‍ ..സുജിബാല്‍ കണ്ണൂര്‍. അഭിനയം കൊണ്ടും വിത്യസ്ത ശൈലി കൊണ്ടും മലയാള സിനിമയുടെ തട്ടകത്തിലേക്ക് കഥക്യത്തും തിരക്കഥക്യത്തും സംവിധാനും അഭിനേതാവും കൂടിയായ ഒരാള്‍ കൂടി…ഷെരിഫ് മൈലാഞ്ചിക്കല്‍

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY