പ്രവർത്തന സ്വാതന്ത്രമില്ലായ്മ : യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ സംസ്ഥാനം വിടുന്നു

സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല ; മിടുക്കരായ യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കേരളം വിടുന്നു

യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരായ ഐ ജി ദിനേന്ദ്ര കശിപും, ഭക്ഷ്യ സുരക്ഷ കമ്മീഷണർ രാജ മാണിക്യവും വൈകാതെ സംസ്ഥാന സർവീസ്വിടുമെന്നു റിപ്പോര്‍ട്ടുകള്‍. സോളാ‍ർ കേസിലെ പ്രത്യേക അന്വേഷണ സംഘ തലവൻ ആണ് ഐ ജി ദിനേന്ദ്ര കശിപ്.ഭക്ഷ്യ സുരക്ഷ കമ്മീഷണർ രാജമാണിക്യവും വൈകാതെ തന്നെ സംസ്ഥാന സർവീസ് വിട്ടേക്കാം.

സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള വീഴച്ചകളും പ്രവർത്തന സ്വാതന്ത്രമില്ലാത്തുമാണ്യുവ ഉദ്യോഗസ്ഥർ സംസ്ഥാനം വിടാൻ കാരണമായതെന്നാണ് വിലയിരുത്തൽ..ഐ ജി മഹിപാൽ യാദവും കോഴിക്കോട് കളക്ടറായിരുന്ന എൻ.പ്രശാന്തും ഐപിഎസ് ദമ്പതിമാരായ സതീഷ് ബിനോയും അജിതാ ബീഗവും നേരത്തെ സംസ്ഥാന സർവ്വീസ് വിട്ടിരുന്നു. ​ഐ ജി ദിനേന്ദ്ര കശ്യപ്, ഐപിഎസ് ദമ്പതിമാരായ ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ എന്നിവ‍ർക്ക് സിബിഐയിലേക്ക് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.
മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതും കൊച്ചിയിലെ നടിയെ ആക്രമിച്ച കേസിന്റെ ചുമതല വഹിച്ചതും , മന്ത്രി ശശീന്ദ്രനെ കുരുക്കിയ ഫോണ്‍ വിളി കേസും ഉള്‍പ്പെടെ പല സങ്കീര്‍ണ്ണ കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഐ ജി ദിനേന്ദ്ര കശ്യപ്. സോളാ‍ർ കേസിൻറെ അന്വേഷണ ഉദ്യോഗസ്ഥനായ കശ്യപ് കൂടി പോയാല്‍ പ്രത്യേക സംഘം നാഥനില്ലാ കളരി പോലെയാകുന്ന അവസ്ഥയാണ്.

നല്ല വകുപ്പുകളിലേക്ക് തന്നെ പരിഗണിക്കാതിരുന്ന തിനാല്‍ രാജമാണിക്യവും സംസ്ഥാനം വിടുന്നു.. ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനായാണ്പോകുന്നത്..ഒപ്പം ഇടുക്കി ഭൂമിപ്രശനത്തിൽ സർക്കാരുമായി ഇടഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥനായ ഗോകുലും, ശ്രീ റാംവെങ്കിട്ടരാമനും ഇംഗ്ലണ്ടിലേക്ക് പഠനത്തിന് പോവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment