സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു


ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നാണ് വിനീതിനെ ഒഴിവാക്കിയത്. മതിയായ ഹാജരില്ലാ എന്ന കാരണത്താലാണ് വിനീനിതിനെ പുറത്താക്കിയത്. സ്‌പോര്‍ട്‌സ് ക്വോട്ടയിലാണ് വിനീത് ജോലിയില്‍ പ്രവേശിച്ചിരുന്നത്.

നേരത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ഉള്‍പ്പടെയുള്ളവര്‍ വിനീതിനെ പിരിച്ച് വിടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

ഏജീസില്‍ ഓഡിറ്റര്‍ തസ്തികയിലായിരുന്നു വിനീതിന്റെ നിയമനം. തുടര്‍ന്ന് ദേശീയ ടീമിലെയും ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ലീഗുകളിലെയും കളിത്തിരക്കുകള്‍ മൂലം വിനീതിന് ജോലിക്ക് ഹാജരാകാനായിരുന്നില്ല. മൂന്ന് വര്‍ഷത്തോളം ഏജീസില്‍ ലീവ് സംബന്ധിച്ച പേപ്പറുകള്‍ നല്‍കിയിരുന്നെന്നും പിന്നീട് അവര്‍ ഇത് സ്വീകരിക്കാതാവുകയായിരുന്നെന്നും വിനീത് അറിയിച്ചിരുന്നു. കളിയിലൂടെ ജോലി ലഭിച്ചിട്ട് കളിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും വിനീത് ചോദിക്കുന്നു. തന്നെ ജോലിയില്‍ നിന്ന് പുറത്താക്കി ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് വിനീത് പ്രതികരിച്ചു. പിരിച്ച് വിട്ടതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്നും വിനീത് പ്രതികരിച്ചു. കളിയുടെ തിരക്കിലാണ് താനെന്നും ഇപ്പോള്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ സമയമില്ലെന്നും വിനീത് പറഞ്ഞു. കളി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here