ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി നഷ്ടമാകും

ദേശീയ ഫുട്‌ബോള്‍ ടീമംഗം സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏജീസ് ജോലിയില്‍ നിന്നു പുറത്താക്കുന്നത്. ഏജീസ് ഓഫീസില്‍ ഓഡിറ്ററാണ് വിനീത്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് വിനീത് ഏജീസില്‍ ജോലി നേടിയത്. ഇതിനുശേഷം ഇന്ത്യന്‍ ടീമിലുള്‍പ്പെടെ കളിക്കേണ്ടി വന്നതോടെ വിനീതിന് ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

ആറ് മാസമെങ്കിലും കമ്പനിയില്‍ ജോലിക്ക് കൃത്യമായി ഹാജരാവണമെന്നാണ് കമ്പനി നിര്‍ദ്ദേശം. 2011ലായിരുന്നു സി.കെ. വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്തത്. തുടര്‍ന്ന് അദ്ദേഹം ബെംഗളൂരു എഫ്‌സിയിലും ദേശീയ ടീമിലും ഉള്‍പ്പെടെ കളിച്ചിരുന്നു. എന്നാല്‍ ലീവിന് ശേഷം വനീത് ഓഫീസില്‍ ഹാരജായിട്ടില്ല എന്നാണ് ഏജീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് സി.കെ. വിനീത് പറഞ്ഞു. കളിയുടെ തിരക്കുകള്‍ കാരണം ഓഫീസില്‍ കൃത്യമായി എത്താന്‍ സാധിച്ചിരുന്നില്ല. മൂന്ന് കൊല്ലത്തോളം ഇത് സംബന്ധിച്ച പേപ്പറുകള്‍ നല്‍കിയിരുന്നു. പിന്നീട് അവര്‍ അത് സ്വീകരിക്കാതെ വന്നതോടെ തുടര്‍ന്ന് നല്‍കിയിരുന്നില്ല. ഫുട്‌ബോള്‍ മതിയാക്കി ജോലി ചെയ്യാന്‍ താല്പര്യമില്ലെന്നും ഫുട്‌ബോളിന് ശേഷമേ ജോലിക്ക് പരിഗണന നല്‍കുന്നുള്ളുവെന്നും വിനീത് പറഞ്ഞു. ഐഎസ്എല്‍ നടക്കുന്ന വേളയില്‍ പോലും കളി നിര്‍ത്തി ജോലിക്ക് ഹാജരാകാന്‍ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നേടിയ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ വിടുന്നില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും വിനീത് ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here