പേസ്റ്റിൽ അല്പം വെളിച്ചെണ്ണ ചേർത്ത് പല്ല് തേയ്ക്കാൻ പറഞ്ഞാൽ

പല്ലു തേയ്ക്കുന്ന പേസ്റ്റിനോടൊപ്പം അൽപം വെളിച്ചെണ്ണ ചേർത്താലോ? അതിന്റെ ഗുണങ്ങൾ കേട്ടോളൂ…

പേസ്റ്റിൽ അല്പം വെളിച്ചെണ്ണ ചേർത്ത് പല്ല് തേയ്ക്കാൻ നിങ്ങളോടാരെങ്കിലും പറഞ്ഞാൽ എന്താവും നിങ്ങളുടെ പ്രതികരണം? “നിങ്ങൾക്ക് വട്ടാണോ ” എന്നു തിരിച്ചു ചോദിക്കുമായിരിക്കും !! എന്നാൽ അങ്ങിനെ ചോദിക്കാൻ വരട്ടെ. അല്പം വെളിച്ചെണ്ണ ചേർത്ത് പല്ലു തേക്കുന്നത് നല്ലതാണെന്നാണ് പുതിയ കണ്ടുപിടുത്തം. എന്തിനാണ് നമ്മൾ പല്ലു തേയ്ക്കുന്നത്?.

പല്ലിന്റെ ആരോഗ്യം, വെണ്മ,ഉറപ്പ്. എല്ലാം നമ്മൾ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ പല ടൂത്ത് പേസ്റ്റുകളും ധാരാളം കെമിക്കൽസ് അടങ്ങിയതാണ്. അതു കൊണ്ടു തന്നെ ഗുണത്തേക്കാളേറെ ചിലപ്പോൾ ദോഷവുമുണ്ടാക്കും. പല്ലു തേയ്ക്കുന്ന പേസ്റ്റിനോടൊപ്പം അൽപം വെളിച്ചെണ്ണ ചേർത്താലോ?.

ക്രൈസ്തവ വിശ്വാസികള്‍ ആദരിക്കുന്ന വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

അതിന്റെ ഗുണങ്ങൾ കേട്ടോളൂ..
വെളിച്ചെണ്ണക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതു കൊണ്ടു തന്നെ പേസ്റ്റിനോടൊപ്പം ചേർത്ത് പല്ലു തേയ്ക്കുമ്പോൾ പല്ലിനുണ്ടാകുന്ന കേടുകൾ തടയാൻ അത് ഏറെ നല്ലതാണ്. മാത്രമല്ല ബാക്ടീരിയകളെ കൊന്നൊടുക്കുന്നതു കൊണ്ട് വായിലെ ദുർഗന്ധവും മാറുന്നു.

പല്ലിന്റെ മഞ്ഞനിറം മാറ്റാനും വെളിച്ചെണ്ണ സഹായിക്കും. ടൂത്ത് പേസ്റ്റിൽ അടങ്ങിയിട്ടുള്ള ഫ്ലൂറൈഡ് പല്ലിനെ ദ്രവിപ്പിക്കാൻ കാരണമാകും. വെളിച്ചെണ്ണ ചേർത്താൽ ഫ്ലൂറൈഡിന്റെ ദോഷഫലം നീക്കം ചെയ്യാനാകും. പല്ലിലെ പ്ലേക് എന്ന അഴുക്ക് മാറ്റാനും വെളിച്ചെണ്ണ സഹായിക്കും.

ഇനി ഇതെങ്ങിനെ ഉപയോഗിക്കണമെന്ന് പറയാം
ശുദ്ധമായ വെളിച്ചെണ്ണ അഥവാ വിർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. മായം കലരാത്ത വെളിച്ചെണ്ണ ഉപയോഗിച്ചാലേ പ്രതീക്ഷിക്കുന്ന ഗുണം കിട്ടൂ. ആദ്യം വായിൽ അല്പം വെളിച്ചെണ്ണയെടുത്ത് കുലുക്കുഴിയുക. അല്പം കഴിഞ്ഞ് വായ് കഴുകിയതിന് ശേഷം ബ്രഷ് ചെയ്യുക. പേസ്റ്റിന്റെ ദോഷഫലങ്ങൾ നമ്മളെ ബാധിക്കില്ല. ഉറപ്പ്….!!.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here