ദളിത് കുടുംബത്തെ അടിച്ചിറക്കി സി.പി.എം ഓഫീസാക്കി, നാല് പേര്‍ക്കെതിരെ കേസ്..!

സി.പി.എം വീടിന് മുന്നില്‍ പാര്‍ട്ടി ഓഫീസ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു

മുരിക്കടിയില്‍ രണ്ട് പെണ്‍കുട്ടികളടങ്ങിയ ദിളിത് കുടുംബത്തെ അടിച്ചിറക്കി വീട് സി.പി.എം ഓഫീസ് ആക്കിയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുതലെടുത്ത് പ്രാദേശിക നേതാക്കള്‍ വീട് പാര്‍ട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം.

കുമളിക്ക് സമീപം മുരിക്കടിയിലുള്ള സര്‍ക്കാര്‍ സ്കൂളിലെ മുഹമ്മദ് സല്‍മാന്‍ എന്ന മുത്തുവും അദ്ദേഹത്തിന്റെ സഹോദരനായ മാരിയപ്പനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വിഷയത്തില്‍ സി.പി.എം ഇടപെടല്‍ ഉണ്ടായത്. മുഹമ്മദ് സല്‍മാനുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇടപെട്ട സി.പി.എം വീടിന് മുന്നില്‍ പാര്‍ട്ടി ഓഫീസ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.പിന്നീട് വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും മാരിയപ്പനെയും കുടുംബത്തെയും പുറത്താക്കി. തുടര്‍ന്ന് വീട് സി.പി.എം ബ്രാഞ്ച് ഓഫീസ് ആക്കി മാറ്റുകയുമായിരുന്നുവെന്നുമാണ് ആരോപണം. സംഭവത്തില്‍ സി.പി.എം നേതാക്കള്‍ ഇടപ്പെടത് കൊണ്ട് പൊലീസ് വിഷയം ഗൗരവത്തോടെ കെെകാര്യം ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here