ജനങ്ങള്‍ ജാഗ്രതൈ; പുതിയ തരം രോഗാണു വ്യാപിക്കുന്നു

മുതിര്‍ന്നവര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരു പോലെ രോഗം പരത്താന്‍ ശേഷിയുള്ള ബാക്ടീരിയയാണ് അന്തരീക്ഷത്തില്‍

പുതിയ തരത്തിലുള്ള ഒരു രോഗാണു വ്യാപിക്കുന്നുവെന്ന് ഡോക്ടര്‍മാരുടെ ജാഗ്രതാ നിര്‍ദ്ദേശം. യുഎഇ ഡോക്ടര്‍മാരാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രായമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇവര്‍ പറയുന്നു.

മുതിര്‍ന്നവര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരു പോലെ രോഗം പരത്താന്‍ ശേഷിയുള്ള ബാക്ടീരിയയാണ് അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രധാനമായും ശ്വാസകോശത്തിലും മസിലുകളിലുമാണ് ഈ രോഗാണുവിന്റെ അക്രമം ബാധിക്കുക. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ശൈത്യകാലത്ത് വളരെ അധികം തണ്ണുപ്പ് ഇത്തവണ യുഎഇല്‍ അനുഭവപ്പെട്ടിരുന്നു.

മുടല്‍മഞ്ഞ് അടക്കമുള്ള പ്രതിഭാസങ്ങള്‍ അരങ്ങേറി. രോഗാണുക്കളായ ബാക്ടീരിയകള്‍ എല്ലായ്‌പ്പോഴും അന്തരീക്ഷത്തില്‍ ഉണ്ടാവുമെങ്കിലും പെട്ടെന്ന് പ്രക്യതിയിലേക്ക് കടന്നു വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ കനത്ത തണുപ്പ് രോഗങ്ങള്‍ വേഗം പടര്‍ന്ന് പിടിക്കാന്‍ കാരണമാകുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.
അന്തരീക്ഷത്തില്‍ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തി തുടങ്ങിയതായും പൊതുജനങ്ങള്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്‍കൂലിലെ ആസ്റ്റര്‍ ആശുപത്രി ശ്വാസകോശ സംബന്ധ വിദഗ്ദന്‍ ഡോ.സന്ദീപ് പാര്‍ഗി അഭിപ്രായപ്പെടുന്നു.ഫെബ്രുവരി മാസം പകുതിയാവുമ്പോഴേക്ക് തന്നെ ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മാര്‍ച്ച് മാസമാകുമ്പോഴേക്കും ഇവ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും സന്ദീപ് പറഞ്ഞു.

അന്തരീക്ഷത്തില്‍ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തി തുടങ്ങിയതായും പൊതുജനങ്ങള്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്‍കൂലിലെ ആസ്റ്റര്‍ ആശുപത്രി ശ്വാസകോശ സംബന്ധ വിദഗ്ദന്‍ ഡോ.സന്ദീപ് പാര്‍ഗി ഭിപ്രായപ്പെടുന്നു.ഫെബ്രുവരി മാസം പകുതിയാവുമ്പോഴേക്ക് തന്നെ ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മാര്‍ച്ച് മാസമാകുമ്പോഴേക്കും ഇവ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും സന്ദീപ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here