ഇലക്ട്രിക് പോസ്റ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കെട്ടിവച്ച നിലയില്‍

ഇലക്ട്രിക് പോസ്റ്റില്‍ധ്യവയസ്‌കന്റെ മൃതദേഹം കെട്ടിവച്ച നിലയില്‍

കോട്ടയം നഗരത്തില്‍ വീണ്ടും കൊലപാതകങ്ങള്‍ തുടരുന്നു. നഗരത്തിലെ ഒരു ഇലക്ട്രിക് പോസ്റ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കെട്ടിവച്ച നിലയില്‍ കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള പോസ്റ്റിലാണ് മൃതദേഹം കണ്ടത്.

തൂങ്ങി മരിച്ചതോ കേട്ടിതൂക്കിയതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പള്ളിക്കത്തോട് സ്വദേശി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു സമീപത്തുള്ള പോസ്റ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ആളാണ്‌ ഇയാളെന്ന് സമീപവാസികളും കടയുടമകളും പറയുന്നു. കോട്ടയം വെസ്റ്റ് പൊലീസ് എത്തി നടപടി സ്വീകരിച്ച് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment