വേശ്യാലയത്തില്‍ പ്രണയം മൊട്ടിട്ടു; സ്ഥിരം സന്ദര്‍ശകന്‍ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു

ഒരിക്കലും ഒരു പ്രണയം മൊട്ടിടാന്‍ സാധ്യതയില്ലാത്ത സ്ഥലമാണ് വേശ്യാലയം. എന്നാലിതാ ഡല്‍ഹിയിലെ വേശ്യാലയത്തില്‍ അത് സാധ്യമായിരിക്കുന്നു. വേശ്യാലയത്തിലെ സ്ഥിരം സന്ദര്‍ശകനായ 28 കാരന്‍ യുവതിയുമായി പ്രണയത്തിലായി.

നേപ്പാള്‍ സ്വദേശിയും ഡല്‍ഹി ജി ബി റോഡിലെ ലൈംഗിക തൊഴിലാളിയുമായ 27 കാരിയാണ് ഡ്രൈവറുമായി പ്രണയത്തിലായത്. രണ്ട് വര്‍ഷം മുമ്പാണ് സുഹൃത്തിന്റെ കൂടെ യുവാവ് പെണ്‍കുട്ടിയെ കാണുന്നത്. പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയ യുവാവ് ഇടക്കിടെ അവളെ കാണാനായി പോകുക പതിവായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായെങ്കിലും രണ്ട് വര്‍ഷമെടുത്താണ് അവളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഇതിനായി എന്‍ ജി ഒ യുടെ സഹായത്തോടെ ഡല്‍ഹി വനിതാ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മീഷന്‍ പോലീസിന്റെ നേതൃത്വത്തില്‍ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വന്‍ പോലീസ് സന്നാഹവുമായെത്തി വേശ്യാലയത്തില്‍ പരിശോധന നടത്തി മറ്റ് പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി. വിവാഹിതരാകാന്‍ പോകുന്ന കാര്യം യുവാവ് വീട്ടിലും അറിയിച്ചു. അനൂകൂല പ്രതികരണം ലഭിച്ച ഇയാള്‍ക്ക് പിന്തുണയുമായി പോലീസും നാട്ടുകാരുമുണ്ട്. 2015 ലെ ഭൂകമ്പത്തിനിടയിലാണ് യുവതി നേപ്പാളില്‍ നിന്ന് ഇന്ത്യയിലെത്തിയതും പിന്നാലെ ആരോ വിറ്റ് വേശ്യാലയത്തില്‍ അകപ്പെട്ടതും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY