ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴ് വയസുകാരിയുടെ ആശുപത്രി ബില്‍ 18 ലക്ഷം

ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴ് വയസുകാരിയുടെ ആശുപത്രി ബില്‍ 18 ലക്ഷം

ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴുവയസുകാരിയുടെ ചികിത്സ ചെലവായി ആശുപത്രി അധികൃതര്‍ നല്‍കിയത് 18 ലക്ഷം രൂപയുടെ ബില്‍. ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രി ആധികൃതരാണ് ഭീമമായ തുക അടക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദ്യ സിംഗാണ് മരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി.

തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടി 15 ദിവസം ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതിന്റെ ബില്ലായാണ് 18 ലക്ഷം രൂപ ഈടാക്കിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലി രിക്കെയായിരുന്നു പെണ്‍കുട്ടിയുടെ മരണം. ട്വിറ്ററില്‍ സംഭവം വ്യാപകമായി പ്രചരിച്ചതോടെ യാണ് പ്രതിഷേധമുയര്‍ന്നത്. ഡോപ്ഫ്‌ളോട്ട് എന്ന ട്വിറ്റര്‍ ഉപയോക്തമാവാണ് ആശുപ ത്രിയുടെ നടപടി പുറത്തുകൊണ്ടുവന്നത്.കുട്ടി രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നെന്ന് പിതാവ് ജയന്ത് സിങ് പറഞ്ഞു. മസ്തിഷ്‌കത്തിലെ കോശങ്ങള്‍ നശിച്ചതായി കണ്ടെത്തിയെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഐസിയുവില്‍ കുറേ ദിവസം കുട്ടിയെ കിടത്തി. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുതന്നില്ലെന്നും മരണസര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയില്ലെന്നും പിതാവ് പറഞ്ഞു. ആശുപത്രി അധികൃതര്‍ 2700 കയ്യുറകള്‍ ഉപയോഗിച്ചെന്നും ഇതിനാണ് പണം ഈടാക്കിയതെന്നും ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കണമെന്ന് കുട്ടിയുടെ പിതാവ് ജയന്ത് സിംഗ് പ്രതികരിച്ചു. 5 ലക്ഷം വായ്പയെടുത്തും കുടുംബത്തില്‍ നിന്നുമുള്ള സാമ്പത്തിക സഹായവും തന്റെ വ്യക്തിഗത സമ്പാദ്യവും ചേര്‍ത്ത് വച്ചാണ് മകളുടെ ചികിത്സയ്ക്കായി താന്‍ പണമടച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY