സാധാരണക്കാരന്റെ കൈയ്ക്ക് ഒതുങ്ങുന്ന 200 രൂപ നോട്ടിനെ കൂടുതല്‍ അറിയാം / By Neethu Vijayan

വാലറ്റ് ഫ്രണ്ട്‌ലി ₹ 200 

നീതു വിജയൻ സീനിയർ അസ്സോസിയേറ്റ് SKRL & Associates

നോട്ട് അസാധുവാക്കലും, പുതിയ 500 രൂപാ വിപണിയിൽ എത്തിച്ചും മോഡി സർക്കാർ തരംഗം മുന്നേറുന്നതിനിടയിൽ ഇതാ ഇന്ത്യൻ കറൻസിയിൽ ഒരു പുതിയ അതിഥികൂടി എത്തി ചേർന്നിരിക്കുന്നു. പുതിയ ഇരുനൂറു രൂപ നോട്ട് വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു.

കറൻസി വിദഗ്ദ്ധരുടെ  നിഗമനത്തിൽ 1, 2, 5 ശ്രേണിയിലുള്ള കറൻസിയാണ് ഒരു രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥയിൽ വേണം എന്നു കരുതപ്പെടുന്നത്. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ചതോട്കൂടി വിപണിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന എൺപത്താറു ശതമാനം നോട്ടുകൾ ഇല്ലാതായ സാഹചര്യത്തിലാണ് ഇരുനൂറു രൂപ നോട്ട് കൊണ്ടുവന്നിരി ക്കുന്നത്. ഒരു സാധാരണക്കാരന്‍റെ ക്രയവിക്രയങ്ങൾ ഒരു പരിധിവരെ സുഗമമായി നടത്തുവാൻ ഇരുനൂറു രൂപ നോട്ടിന്‍റെ വരവ് സഹായമാവും എന്ന് പ്രതീക്ഷിക്കാം.

ഇരുനൂറു രൂപ നോട്ടിനെ അറിയാം

  • ഇരുനൂറു രൂപ നോട്ടിന്‍റെ നിറം കടും മഞ്ഞയാണ്
  • റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്‍റെ ഒപ്പോടു കൂടിയാണ് ഇരുനൂറു രൂപ നോട്ടിന്‍റെ മുൻവശം
  • Rs 200 എന്ന് പച്ചയും നീലയും കലർന്ന മഷിയിൽ നോട്ടിന്‍റെ വലതുവശത്തായി മുൻ ഭാഗത്തുണ്ടാവും
  • മധ്യഭാഗത്തു ഗാന്ധിജിയുടെ ചിത്രവും ഉണ്ട്
  • സ്വഛ്‌ ഭാരത് സന്ദേശവും ലോഗോയും ഇന്ത്യയുടെ പൈതൃക പാരമ്പര്യത്തിന്‍റെ പ്രതീകമായി സാഞ്ചി സ്തുപയുടെ ചിത്രവും അടങ്ങുന്നതാണ് നോട്ടിന്‍റെ മറുവശം.
  • 66 mm * 146 mm എന്നതാണ് ഇരുനൂറു രൂപ നോട്ടിന്‍റെ അളവുകോൽ. നിലവിലുള്ള നൂറു രൂപാ നോട്ടിനെക്കാളും ചെറിയ അളവിലാണ് ഇരുനൂറു രൂപ നോട്ടിന്‍റെ രൂപകൽപന ചെയ്തിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഇരുനൂറു രൂപ നോട്ടിനെ “വാലറ്റ് ഫ്രണ്ട്‌ലി”   ( കയ്യില്‍ ഒതുങ്ങുന്നത് ) എന്ന ഓമന പേരിട്ടും വിളിക്കാം.

സെൻട്രൽ ബാങ്കിൻറ്റെ കറൻസി വകുപ്പിന്‍റെ ലക്ഷ്യം :

  • ഒരു ഇടപാടിൽ പരമാവധി ഡിനോമിനേഷൻ കുറയ്ക്കുകയും
  • അതേ സമയം കൃത്യമായ തുക ഓരോ ക്രയവിക്രയങ്ങളിലും സാധ്യമാകുക എന്നതുമാണ്

റിനാർഡ് സീരീസും ഇന്ത്യൻ കറൻസിയും

1 : 2 അല്ലെങ്കിൽ 1 : 2.5 എന്ന അനുപാതത്തിൽ ഇന്ത്യൻ കറൻസിയെ രൂപപ്പെടുത്തുക എന്നതാണ് ഇന്ത്യ പിൻതുടരുന്ന നയം. ഈ അനുപാതത്തിലുള്ള കറൻസികൾ ഏതൊരു തുകയും സാധാരണയായി പരമാവധി മൂന്ന് ഡിനോമിനേഷൻ കൊണ്ട് പൂർത്തീകരിക്കാവുന്ന  വിധത്തിൽ  ക്രമീകരിക്കാൻ സഹായിക്കുന്നു.

നിലവിലുള്ള ഇന്ത്യൻ ഡിനോമിനേഷനുകൾ 1, 2, 5, 10, 20, 50, 100, 200, 500, 2000.

ഇരുനൂറ് രൂപ നോട്ടുകൾക്കായി എടിഎം-കളും ബാങ്കിങ് സോഫ്റ്റവെയറുകളും സജ്ജമാകും എന്നും സർക്കാർ ഇരുനൂറു രൂപ നോട്ട് ആവശ്യാനുസ്രതം സർക്കുലേഷനിൽ എത്തിക്കുകയും ചെയ്തത്തോടുകൂടി കുറഞ്ഞ തുകകളിൽ കറൻസി ഉപയോഗി ക്കുന്ന സാധാരണക്കാരനു ഇരുനൂറു രൂപ നോട്ട് ഒരു അനുഗ്രഹ മാകും എന്നു നമുക്ക് പ്രത്യാശിക്കാം.

 

 

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here