ദിലീപിനെതിരെ യുഎഇയും; താരത്തിന്റെ വെബ്‌സൈറ്റിന് വിലക്കേര്‍പ്പെടുത്തി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വെബ്‌സൈറ്റ് ദിലീപ് ഓണ്‍ലൈന് യുഎഇയില്‍ വിലക്ക്. യുഎഇയുടെ ഇന്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെന്റ് പോളിസി പ്രകാരമാണ് വിലക്ക്. നിരോധിത ഉള്ളടക്കം വെബ്‌സൈറ്റിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വിലക്കിയതിനെ തുടര്‍ന്ന് യുഎഇയിലുള്ള ദിലീപ് ആരാധകര്‍ക്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ അറിയാന്‍ സാധിക്കില്ല. ദിലീപിനെ അറസ്റ്റ് ചെയ്തതും ജയിലില്‍ അടച്ചതുമൂള്‍പ്പെടെയുള്ള വാര്‍ത്തകള്‍ യുഎഇ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വന്‍ ക്രിമിനല്‍ എന്ന രീതിയിലാണ് യുഎഇ പത്രങ്ങള്‍ ദിലീപിനെ അവതരിപ്പിച്ചത്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപ് ഓണ്‍ലൈന്‍ ഹാക്ക് ചെയ്തിരുന്നു. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രങ്ങളും ഹോം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും താരത്തിനെതിരെ കേരളത്തിലെ പോലെ തന്നെ വന്‍ പ്രതിഷേധമാണ് യുഎഇയിലും ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY