ദിലീപിന് ജാമ്യമില്ല…പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കവെ ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ നിന്നും വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കി. ദിലീപിന് വേണ്ടി ജാമ്യ അപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. ദിലീപിന് വേണ്ടി അഡ്വ. രാം കുമാര്‍ ശക്തമായി വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി രാം കുമാറിന്റെ വാദങ്ങളെ തള്ളുകയായിരുന്നു. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതെ സമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയതായി പോലീസ് പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY