കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലും ദിലീപോ? സംശയമുന താരത്തിലേക്ക് നീങ്ങാനുള്ള കാരണങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ സിനിമാരംഗത്തും നിന്നും ഉയരുന്നത് നിരവധി ആരോപണങ്ങള്‍. താരം കുടുങ്ങിയെന്ന് ഉറപ്പായതിന് ശേഷമാണ് പലരും പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. മലയാളികളെ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു കലാഭവന്‍ മണിയുടേത്. നടന്റെ മരണത്തില്‍ ഇതുവരെ സംശയനിഴലില്‍ പോലും ഇല്ലാതിരുന്ന ദിലീപിന്റെ പേര് ഈ സാഹചര്യത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മണിയുടെ മരണത്തില്‍ ഇവരുടെ പങ്കില്‍ സംശയമുണ്ടെന്നാണ് സൂചന.

കൊലപാതകമെന്നോ ആത്മഹത്യയെന്നോ ഉള്ള നിഗമനത്തിലെത്താനാവാതെ പോലീസ് ഇപ്പോഴും വട്ടംചുറ്റുകയാണ്. മണിയുടെ മരത്തില്‍ ആദ്യസംശയം തന്നെ തിരിഞ്ഞത് കൂട്ടുകാരിലേക്ക് ആയിരുന്നു. മണിക്കൊപ്പം ഔട്ട്ഹൗസായ പാടിയിലുണ്ടായിരുന്ന സുഹൃത്തുക്കളിലേക്കായിരുന്നു ആദ്യം സംശയത്തിന്റെ മുനകള്‍ നീണ്ടത്. ഇതില്‍ സിനിമാ താരങ്ങളും ഉണ്ടായിരുന്നു. മണിയും പാടിയില്‍ അവസാനം ഉണ്ടായിരുന്ന സിനിമാക്കാരും ദിലീപും നാദിര്‍ഷയും എല്ലാം ഉറ്റസുഹൃത്തുക്കളായിരുന്നു എന്നതാണ് വാസ്തവം. ഇവരില്‍ പലരെയും പോലീസ് ചോദ്യം ചെയ്തു. ആറു പേര്‍ക്ക് നുണപരിശോധന നടത്തി. നടന്മാരടക്കമുള്ള കൂട്ടുകാര്‍ സംശയത്തിന്റെ നിഴലിലായി. എന്നാല്‍, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂര്‍വം അപകടപ്പെടുത്തിയെന്നതിന് തെളിവുകള്‍ കിട്ടിയില്ല.

ഓര്‍ഗാനോഫോസ്‌ഫേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കീടനാശിനിയുടെ തെളിവുകള്‍ക്കായി പുഴയിലും തിരച്ചില്‍ നടത്തി. വ്യാജമദ്യത്തില്‍ വിഷം ഉണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് എങ്ങനെ സംഭവിച്ചു ആര് കൊടുത്തുവിട്ടു എന്നതൊന്നും ഇതുവരെ തെളിഞ്ഞിട്ടുമില്ല. പാടിയില്‍ എത്തിച്ച വിഷമദ്യത്തെക്കുറിച്ച് അന്ന് ധാരാളം ചര്‍ച്ചകള്‍ നടന്നതും വിവാദമായതും ആണ്.
സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് മാതൃഭൂമി ന്യൂസില്‍ ഇന്ന് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ബൈജുവിന്റെ വാക്കുകള്‍ സിനിമാ രംഗത്തുള്ള തന്നെയുള്ള കഴിഞ്ഞ ഇടയ്ക്ക് മരണപ്പെട്ട ഒരു വീട്ടിലെ സ്ത്രീ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. അവരാണ് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. മണിയുടെ മരണത്തില്‍ ദിലീപിനും മറ്റ് കൂട്ടാളികള്‍ക്കും പങ്കുണ്ട് ദിലീപ് ഇപ്പോള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ അതും കൂടി അന്വേഷിക്കണമെന്ന് പറഞ്ഞു. താന്‍ മതൃഭൂമി ചാനലിലൂടെ ഈ വിവരം പുറത്തുവിടുകയാണ് എന്ന് പറഞ്ഞാണ് ബൈജു ഇക്കാര്യങ്ങള്‍ വിവരിച്ചത്. ഈ സ്ത്രീയുടെ ഫോണ്‍ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും ബൈജു പറഞ്ഞു. ഏതായാലും ഇക്കാര്യത്തിലും ദിലീപില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം തേടുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here