ദിലീപ് വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്ന് പൊലീസ്


ദിലീപ് വാട്‌സാപ്പിലൂടെ ഡിജിപിക്ക് നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്ന് പോലീസ്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ച കാര്യം അന്നു തന്നെ ഡിജിപി ലോകനാഥ് ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പര്‍ വഴി കൈമാറിയെന്നായിരുന്നു ദിലീപിന്റെ പരാതിയില്‍ പറയുന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ക്ക് മറുപടിയായി കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് മാര്‍ച്ച് 28നാണ്. ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22നാണെന്നും പൊലീസ് കോടതിയെ അറിയിക്കും. പരാതി നല്‍കാന്‍ വൈകിയതിനുണ്ടായ കാരണം പരിശോധിച്ചുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കും. ടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലിലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദിലീപിനെതിരെ തെളിവുകള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നും പൊലീസ് വ്യക്തമാക്കും

ദിലീപ് തന്നെ വിവരമാറിയിച്ചിരുന്നെന്നും വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ രാവിലെ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ബെഹ്‌റയ്‌ക്കെതിരെ പരാതിയുണ്ടായിരുന്നു. ദിലീപിന്റെ പരാതിയില്‍ കോടതിയില്‍ തന്നെ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള കേസാണിത് ഇതില്‍ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും ഡിജിപി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ് വാദം കേള്‍ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here