ദിലീപിനെ കാണാന്‍ മോഹന്‍ലാല്‍ ജയിലിലെത്തിയേക്കും

ദിലീപിനെ കാണാന്‍ മോഹന്‍ലാല്‍ ജയിലിലെത്തിയേക്കും. യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഇന്ന് ജയിലില്‍ എത്തിയേക്കും. വൈകുന്നേരമായിരിക്കും മോഹന്‍ലാല്‍ എത്തുക.

ഇന്നലെ മോഹന്‍ലാലിന്റെ വിശ്വസ്തനായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ എത്തിയിരുന്നു. ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരുടെ ഒഴുക്കാണ് ഏതാനും ദിവസങ്ങളായി. രണ്ടാമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയതോടെയാണ് താരത്തെ കാണാന്‍ വേണ്ടി സിനിമാപ്രവര്‍ത്തകരുടെ ഒഴുക്ക് തുടങ്ങിയത്.

ജയില്‍ ജീവിതം രണ്ട് മാസം പിന്നിട്ടതോടെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം ജയിലില്‍ കിടക്കുമ്പോള്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ അത് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് വിചാരണ തുടങ്ങും മുമ്പ് താരത്തെ പുറത്തിറക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമായത്.

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് ദിലീപ് പുറത്തിറങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായി ഒന്നര മാസം പിന്നിടുമ്പോള്‍ സിനിമാ ലോകം ദിലീപിന് അനുകൂലമായി തിരിയുകയാണ്. അതേസമയം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ താരങ്ങള്‍ ധാരണ ആയതായും സൂചനയുണ്ട്. ഇന്നലെ ആലുവയില്‍ എത്തിയ ഗണേശ് കുമാര്‍ എംഎല്‍എ മുഖ്യമന്ത്രി പൊലീസിനെ തിരുത്തണമെന്ന പറഞ്ഞതും ഏറെ ശ്രദ്ധയമായിരുന്നു. കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോള്‍ തള്ളിപ്പറയുന്നത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണ എന്നായിരുന്നു ഗണേശ് പറഞ്ഞത്.

എംഎല്‍എ എന്ന നിലയിലല്ല 25 വര്‍ഷമായി അറിയാവുന്ന ദിലീപിന്റെ സുഹൃത്തെന്ന നിലയിലായിരുന്നു തന്റെ സന്ദര്‍ശനമെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ഒരാള്‍ക്ക് ആപത്ത് വരുമ്പോഴാണ് കൂടെ നില്‍ക്കേണ്ടതെന്നും സിനിമാരംഗത്തുള്ളവര്‍ ദിലീപിനെ പിന്തുണക്കാന്‍ ഭയക്കേണ്ടതില്ലെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ അവരുടെയും വീട്ടില്‍ പോയിരുന്നെന്നും ഇവിടത്തെ വിഷയം അതല്ലെന്നുമായിരുന്നു മറുപടി. ദിലീപിനെക്കാണാന്‍ കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ ആലുവ സബ്ജയിലിലെത്തിയിരുന്നു. നടന്‍ ജയറാം, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകനും നടനുമായ രഞ്ജിത്, നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, നിര്‍മാതാവ് എംഎം ഹംസ തുടങ്ങിയവര്‍ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY