കവിത…………ശൂന്യമീ ജീവിതം

 

ശൂന്യമീ ജീവിതം ……കവിത 

             (ബിനിപ്രേംരാജ്)
കണ്ടതില്ലേ  എന്‍ മഴ നിലാവേ 
കരളുരുകുമെന്‍ ആത്മ നൊമ്പരം
മിഴിയടയ്ക്കുകിലരുകിലായി ഓടി 
അണയുമോരായിരം  നിനവുകള്‍ 
 
 കദനം മറക്കാന്‍ പാടും പാട്ടില്‍ 
മിഴികൂമ്പി പോകുന്നു  എന്‍  നിലാവേ
നിനവറിയാതെ ,  രാവറിയാതെ ,
നിനവിന്റെ തീരത്ത് ചില്ല് കനവുടഞ്ഞു പോയി. 
 
 ചപലമാം വീണുടഞ്ഞ സ്വപനങ്ങളെ
ദുഃഖമിന്നെനിക്കിന്നു ആരു തന്നു 
നിശയുടെ മൌനം പകുത്തെടുത്ത എന്‍ മനം 
ആത്മാവിറുത്തു പോം കണ്ണീരിനാല്‍ 
 
 മ്യത്യവിന്‍ കാല്പ്പടികള്‍ തേടി ഞാന്‍ 
അലയുന്നു പ്രക്ഷുബ്ധമാം ജീവിത തോണിയില്‍ 
പതിയെ അലയുന്നു .,.പരിഭവ ക്കൂട്ടില്‍ 
മാറാല മൂടുന്നു വര്‍ഷ മേഘങ്ങള്‍
 അടരുമീകാലത്തിന്നി തളുകളി ലൊക്കവേ  

നെടുവീർപ്പുകളുലയുന്നൂ നീർക്കണമായ്വിധിയുടെ തീരാക്കയങ്ങളില്‍ ഞെരിഞ്ഞമരുന്നു ചേതനയില്ലാതെ രോദനങ്ങള്‍ 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here