കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപിയായ ദവെ കഴിഞ്ഞവര്‍ഷമാണ് പ്രകാശ് ജാവദേക്കറിന്റെ പിന്‍ഗാമിയായി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്.

മധ്യപ്രദേശിലെ ഭട്‌നാഗറില്‍ ജനിച്ച ദവെ ആര്‍എസ്എസ്സിലൂടെയാണ് രാഷ്ട്രീയപ്രവേശനം ആരംഭിച്ചത്. എം കോ ബിരുദധാരിയായ അദ്ദേഹം 2009 മുതല്‍ രാജ്യസഭ അംഗമാണ്. പാര്‍ലമെന്റിലെ വിവിധ കമ്മിറ്റികളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ല്‍ നടന്ന മന്ത്രിസഭ പുനസംഘടനയിലാണ് ദവെയെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായി നിയമിക്കുന്നത്.
അനില്‍ മാധവ് ദവെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. സ്വയം സമര്‍പ്പിതനായ പൊതുപ്രവര്‍ത്തകനായിരുന്നു ദവെ എന്നു മോദി പറഞ്ഞു. ദവെയുടെ വിയോഗം തന്റെ സ്വകാര്യനഷ്ടം കൂടിയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY