ശബരിമല പാതയില്‍ പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍

ശബരിമല പാതയില്‍ പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍ Tiger footage Erumely

Tiger footage Erumely
courtesy : pathanamthitta media

Tiger footage Erumely ശബരിമല പാതയില്‍ എരുമേലിക്ക് സമീപം ഉമിക്കുപ്പയ്ക്ക് സമീപം പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. പുലിയുടെയും കുട്ടിയുടെയും സമാനമുള്ള കാല്‍പാടുകളാണ് മങ്കൊമ്പില്‍ അച്ഛന്കുഞ്ഞിന്റെ പണിനടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ മുറ്റത്ത്‌ കണ്ടത്. ഇത് പുലിയുടെ കാല്‍പ്പാടുകളാണെന്നു കണമല വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി വീട്ടുകാര്‍ പറയുന്നു.

ദിലീപേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ ആദ്യം ചോദിച്ചത് അതാണ്! ആ അവസ്ഥ മാറിയെന്നും നവ്യ നായര്‍!

ഇന്നലെയാണ് കാല്‍പാടുകള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിയിച്ചതനുസരിച്ച് കണമലയില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പാടുകള്‍ പുലിയുടെതിന് സമാനമാണെന്ന് സ്ഥിരീകരിച്ച ഉദ്യോഗസ്ഥര്‍ ഇത് എരുമേലി കീഴിലുള്ളതാണെന്നും തുടര്‍ നടപടികള്‍ അവരാണ് സ്വീകരിക്കേണ്ടതെന്ന് അറിയിച്ച് അവര്‍ മടങ്ങി. എന്നാല്‍ വനം വകുപ്പ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. പകല്‍ പോലും പുറത്തിറങ്ങാന്‍ സാധിക്കാതെ ഭീതിയിലാണിവര്‍.

മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*