ഏഴിമല നാവിക അക്കാഡമിയില്‍ കേഡറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

ഏഴിമല നാവിക അക്കാഡമിയില്‍ കേഡറ്റിനെ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ സ്വദേശി സൂരജ് ഗൂഡപ്പയെയാണ് മരിച്ചത്. അക്കാഡമിയിലെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണുമരിച്ച നിലയിലാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 2010ലാണ് സൂരജ് നേവിയില്‍ സെയിലര്‍ പോസ്റ്റില്‍ ജോലിയില്‍ ചേര്‍ന്നത്. ഇതിനിടയില്‍ പരീക്ഷയെഴുതി ഓഫീസര്‍ പോസ്റ്റില്‍ പ്രവേശിച്ചു. 2013 ലാണ് പരിശീലനത്തിനായി ഏഴിമലയില്‍ എത്തിയത്.
അന്ന് മുതല്‍ തന്നെ ചതിയിലൂടെയാണ് ഓഫീസര്‍ സെലക്ഷന്‍ നേടിയതെന്ന് ആരോപിച്ച് അക്കാദമി അധികൃതര്‍ പല വിധത്തില്‍ പീഡിപ്പിക്കുകയും 2015 രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ ആരോപണങ്ങള്‍ ഉന്നയിട്ട് പിരിച്ചുവിടുകയും ചെയ്‌തെന്ന് സൂരജിന്റെ സഹോദരന്‍ സനോജ് വെളിപ്പെടുത്തി.

എന്നാല്‍ സൂരജ് നാവികസേന അധികൃതര്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും നിയമ പോരാട്ടം ആരംഭിക്കുകയും ചെയ്തു. ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാവിക സേനാ മേധാവിക്കെതികെ രൂക്ഷമായ വിമര്‍ശനത്തോടെ സൂരജിന് അനുകൂലമായി ഹൈക്കോടതി വിധി പുറത്തുവന്നത്. ഇതോടെ തിരിച്ചെടുക്കുകയല്ലാതെ നാവികസേനക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു ഫെബ്രുവരിയില്‍ തന്നെ വീണ്ടും പരിശീലനത്തിന് സൂരജ് തിരികെ ഏഴിമലയില്‍ എത്തി. കോടതി വിധി വന്നപ്പോള്‍ തന്നെ നീ തിരികെ ഏഴിമലയിലേക്ക് തന്നെയല്ലേ വരുന്നതെന്നും കാണിച്ചു തരാമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സനോജ് പറഞ്ഞു.

തിരികെ പരിശീലനത്തിന് എത്തിയത് മുതല്‍ തന്നെ നിരന്തരം പീഡനമായിരുന്നുവെന്ന് ഫോണില്‍ അറിയിക്കാറുണ്ടായിരുന്നു. അലമാരക്കുള്ളില്‍ അടച്ചിടുക, കഠിനമായി മര്‍ദ്ദിക്കുക, അധിക്ഷേപിക്കുക തുടങ്ങി വിവിധ തരം പീഡനങ്ങള്‍ക്ക് വിധേയനാവേണ്ടി വരുന്നുണ്ടെന്ന് സൂരജ് അറിയിച്ചിരുന്നു. 10 ദിവസം കഴിഞ്ഞ് അവധിക്ക് നാട്ടില്‍ വരേണ്ടതായിരുന്നു. എന്നാല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അക്കാദമി അധികൃതരും മറ്റ് കേഡറ്റുകളും പറയുന്നത്. താന്‍ അക്കാദമിയെ ചതിച്ചാണ് ഓഫീസര്‍ പോസ്റ്റില്‍ പ്രവേശനം നേടിയതെന്ന് സ്വയം ഏറ്റുപറഞ്ഞ് സുരജ് രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ തന്റെ സഹോദരന്‍ അത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും കൊന്നതാണെന്നും സനോജ് പറഞ്ഞു. ഇതിനെതിരെ നിയമത്തിന്റെ വഴിയില്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് അസ്വാഭിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here