ലോകത്തിലെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം..!!

നേരിട്ട ഏറ്റവും വലിയ വെല്ലുവിളി രക്തധമനികളും ഞെരമ്ബുകളും സ്പൈനല്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു

ലോകത്തിലെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആദ്യമായി ഈ പരീക്ഷണ ശസ്ത്രക്രിയ ശവശരീരത്തിലാണ് നടന്നത്. ഇതു വഴി ശസ്ത്രക്രിയ നടത്തുമ്ബോള്‍ ഉണ്ടാകുന്ന പല സങ്കീര്‍ണതകളും മറികടക്കന്നതായി വൈദ്യസംഘം വ്യക്തമാക്കി.

ശവശരീരത്തില്‍ നടന്ന ഈ പരീക്ഷണ ശസ്തക്രിയ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി രക്തധമനികളും ഞെരമ്ബുകളും സ്പൈനല്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കാനായി സാധിച്ചു. ഇതോടെ അധികം താമസിക്കാതെ ജീവനുള്ളവരിലും തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്നാണ് ശാസ്ത്രം പ്രതീക്ഷിക്കുന്നത്.
ടൂറിനിലെ അഡ്വാന്‍സ്ഡ് ന്യൂറോമോഡുലേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണ് പ്രൊഫസ്സര്‍ കന്നവാരോയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത് ഡോ.സിയാവോ പിങ് റെന്നാണ്. ഇതു വഴി മനുഷ്യന്‍ പ്രകൃതി ദത്തമായ നിയമങ്ങളെ തോല്‍പ്പിച്ചു തുടങ്ങിയതായി കന്നവാരോ പറഞ്ഞു. 110 ബില്യണ്‍ മനുഷ്യരാണ് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ മരിച്ചത്. ഇതു മറികടക്കാനാണ് ശാസ്ത്രം ശ്രമിക്കുന്നതെന്നു കന്നവാരോ അറിയിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY