ആര്യങ്കാവ് ചെക്ക് പോസ്‌റ്റില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മത്സ്യം പിടിച്ചെടുത്തു

മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി l Formalin added in fish l Rashtrabhoomi

ആര്യങ്കാവ് ചെക്ക് പോസ്‌റ്റില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മത്സ്യം പിടിച്ചെടുത്തു

കൊല്ലം : കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്‌റ്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മത്സ്യം പിടിച്ചെടുത്തു. പരിശോധനയിൽ ഫോ‌ർമാലിന്റെ സാന്നിദ്ധ്യം കൂടിയ അളവിൽ കണ്ടെത്തിയതിനെ തുടർന്നാണ് മീൻ പിടിച്ചെടുത്തത്. ഇന്നലെ രാത്രി ഏഴരയ്‌ക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ രണ്ടര വരെ തുടര്‍ന്നു.

ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ഇവ പിടിച്ചത്‌. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യുട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി രൂപകല്‍പ്പന ചെയ്‌ത കിറ്റുപയോഗിച്ചുള്ള പരിശോധനയിലാണ് മത്സ്യത്തില്‍ മാരക വിഷമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
തമിഴ് നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവടങ്ങളിൽ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.മൃതദേഹം അഴുകാതിരിക്കാന്‍ സൂക്ഷിക്കുന്ന ഫോര്‍മാലിന്റെ നേരിയ സാന്നിദ്ധ്യമുള്ള മത്സ്യം കഴിക്കുന്നത് ഗുരതരമായ ഉദര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related posts

Leave a Comment