ദിലീപിന് വേണ്ടി പ്രതിരോധം തീര്‍ത്ത രണ്ടുപേരും കുടുംബ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തവര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു വേണ്ടി വാദിച്ച സിനിമാക്കാരും പുറത്തുള്ളവരും താരം അറസ്റ്റിലായതോടെ മൗനികളായി. പലരും മറുകണ്ടം ചാടുന്നുണ്ട്. സിനിമാക്കാരായതിനാല്‍ അതൊക്കെ സംഭവിക്കുമെന്ന് ജനത്തിനറിയാം. മുകേഷ്, ഗണേഷ് തുടങ്ങിയ സിനിമയിലെ രാഷ്ട്രീയക്കാരുടെ കാര്യമാണ് കഷ്ടം.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് പത്രക്കാരോട് സകല നിയന്ത്രണവും വിട്ടായിരുന്നു ഇവരുടെ ആക്രോശം. എന്നാല്‍ ഇവര്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലടക്കം വരുന്നത്. രണ്ടുപേരും ദിലീപിനെ പോലെ തന്നെ കുടുംബബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തവരാണെന്നാണ് ആരോപണം. മൂന്നുപേരുടേയും രണ്ടാം വിവാഹമാണ്. ആദ്യഭാര്യമാരെ ഉപേക്ഷിച്ചാണ് ഇവര്‍ രണ്ടാം വിവാഹത്തിന് തയ്യാറായത്. 25 വര്‍ഷത്തെ വിവാഹബന്ധം വേര്‍പ്പെടുത്തിയാണ് മുകേഷ് സരിതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. തുടര്‍ന്ന് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു.
1989ല്‍ പ്രണയിച്ചാണ് സരിതയും മുകേഷും വിവാഹിതരായത്. എന്നാല്‍ മറ്റൊരു ബന്ധം ലഭിച്ചപ്പോള്‍ താരം സരിതയെ നിസാരമായി ഒഴിവാക്കിയെന്നും ആരോപണമുയരുന്നു.

 

സിനിമാ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ യാമിനി തങ്കച്ചി വിവാഹമോചനവും വിവാദമായിരുന്നു. 1994 ലാണ് ഗണേഷ്‌യാമിനി വിവാഹം. ഗണേഷിനെ കാമുകിയുടെ ഭര്‍ത്താവ് വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി യാമിനി വെളിപ്പെടുത്തിയത് കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2013 ഒക്ടോബറിലാണ് ഗണേഷും യാമിനിയും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് ഗണേഷും പുനര്‍വിവാഹം ചെയ്തു. താരത്തിന്റെ രണ്ടാം വിവാഹത്തിന് ദിലീപെത്തിയതും ശ്രദ്ധേയമായിരുന്നു.

 

ദിലീപും തന്റെ പതിനാല് വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം വേര്‍പ്പെടുത്തി കാവ്യമാധവനെ വിവാഹം ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു. നടന്റെ അറസ്റ്റോടെ മഞ്ജുവാര്യര്‍ക്കും പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ഈയവസരത്തില്‍ ദിലീപും അദ്ദേഹത്തെ പിന്തുണച്ച രണ്ട് എംഎല്‍എമാരുടേയും ചരിത്രം പരിശോധിക്കുമ്പോഴാണ് മൂവരും തമ്മില്‍ സമാനരീതിയില്‍ ബന്ധമുള്ളവരാണന്നുള്ള ചര്‍ച്ച സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY