ക്രിക്കറ്റ് പ്രേമികളെ പൊട്ടിചിരിപ്പിച്ച് ഒരു ക്യാച്ച്

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ഐപിഎല്‍ പത്താം സീസണില്‍ ഒരു ക്യാച്ച്. കിങ്‌സ് ഇലവന്‍ പഞ്ചാബ്‌കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലാണ് രസകരമായ ഈ ക്യാച്ച് പിറന്നത്. കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീറാണ് ഈ ക്യാച്ചിന് പിന്നില്‍. പഞ്ചാബിന്റെ അവസാന വിക്കറ്റിലാണ് സംഭവം. വരുണ്‍ ആരോണ്‍ ഉയര്‍ത്തിയടിച്ച പന്ത് സര്‍ക്കിളിനുളളില്‍ തന്നെ പറന്നിറങ്ങിയപ്പോള്‍ ഗംഭീറിന് അത് അനായാസ ക്യാച്ചായിരുന്നു. എന്നാല്‍ പന്ത് വിട്ടുകളഞ്ഞ ഗംഭീര്‍ പിന്നീട് മൂന്ന് തവണകൂടി പരിശ്രമിച്ചാണ് ആ ക്യാച്ച് കൈപിടിയില്‍ ഒതുക്കിയത്. ക്യാച്ചെടുക്കുമ്പോള്‍ നഷ്ടപ്പെട്ട മനസാനിധ്യം അവിശ്വസനീയമായി തിരിച്ചുപിടിച്ചാണ് ഗംഭീര്‍ പന്ത് തന്റെ വരുതിയിലാക്കിയത്. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത പഞ്ചാബ് ടീമിനെ തകര്‍ത്തത്.

VIDEO: One, Two, Three, Oops & Catch – Gambhir finally pouches it… Comedy on the field as Kolkata Knight Riders Captain…

Posted by IPL – Indian Premier League on Thursday, 13 April 2017

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here