കാണാതെ പോകരുത് ഈ അച്ഛന് മകനോടുള്ള കരുതല്‍; വൈറലായ ചിത്രങ്ങള്‍

കാണാതെ പോകരുത് ഈ അച്ഛന് മകനോടുള്ള കരുതല്‍; വൈറലായ ചിത്രങ്ങള്‍

കുട്ടികളെ നോക്കാന്‍ ഇപ്പോള്‍ മാതാപിതാക്കള്‍ സമയമില്ല. അച്ഛനും അമ്മയ്ക്കും ജോലി ഉണ്ടെങ്കില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലെന്ന പരാതിയാണ് മിക്കവര്‍ക്കും. എന്നാല്‍ ഇതാ ഒരു പിതാവ് വ്യത്യസ്തനാവുകയാണ്.

വിയറ്റ്‌നാമില്‍ നിന്നുളള ഒരു അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. തന്റെ ജോലിക്കിടയിലും മകന്‍ തനിച്ചാകാതിരിക്കാന്‍ കുട്ടിയെ തന്റെ ചുമലില്‍ ചേര്‍ത്ത് കെട്ടിയാണ് ഇയാള്‍ പ്രവൃത്തികളിലേര്‍പ്പെടുന്നത്. നിരവധി പേരാണ് ഇദ്ദേഹത്തിന് സ്വന്തം മകനോടുള്ള സ്‌നേഹത്തിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നത്.
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ പെട്ടെന്നാണ് വൈറലായത്. എന്നാല്‍ യുവാവിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ മകനെ ഒപ്പം കൂട്ടുന്നത് കുട്ടിയുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്നാണ് ഇക്കൂട്ടരുടെ പക്ഷം.

ട്രക്കില്‍ നിന്നും അരി ചാക്കുകള്‍ കമ്പനി ഗോഡൗണിലേക്ക് ചുമന്ന് കൊണ്ട് പോകുന്ന ജോലിയാണ് ഇദ്ദേഹത്തിന്. ചുമലില്‍ ഒരു ബാഗില്‍ മകനേയും ചേര്‍ത്ത് കെട്ടിയാണ് ഇദ്ദേഹം ഈ ജോലിയില്‍ ഏര്‍പ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here