ശബരിമലയില്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി

ശബരിമലയില്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി

പമ്പ: പമ്പയിലും സന്നിധാനത്തും സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹിന്ദു സംഘടന നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ഹിന്ദു ഐക്യവേദി നേതാക്കളായ ഭാര്‍ഗവറാം, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാല്‍ എന്നിവരെ കരുതല്‍ നടപടിയെന്ന നിലയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ മുന്നിൽ നില്‍ക്കുന്ന വ്യക്തിയാണ് പ്രിഥ്വിപാൽ. എന്നാല്‍ ശശികല ടീച്ചറെ പോലീസ് മരക്കൂട്ടത്ത് തടഞ്ഞു. രാത്രിയില്‍ സന്നിധാനത്ത് താങ്ങാനാവില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ്‌ പോലീസ് നടപടി. മലകയറാന്‍ വരുമ്പോള്‍ പമ്പയിലെ പോലീസ് ഗാര്‍ഡ് റൂമിന് സമീപം വെച്ചാണ് കസ്റ്റഡിയിലെടുത്തത്‌

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment