ഉഴുന്നുവടയ്ക്ക് പുളിയെന്നാരോപിച്ച് തര്‍ക്കം; കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

ഉഴുന്നുവടയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ എറണാകുളം വൈറ്റിലയില്‍ ഹോട്ടലുടമ കുത്തേറ്റു മരിച്ചു. ജൂനിയര്‍ ജനത റോഡില്‍ മംഗലപ്പിള്ളില്‍ ആല്‍ബിന്‍ എന്നു വിളിക്കുന്ന ജോണ്‍സണാ(48)ണ് ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാടു സ്വദേശി രതീഷാണ് ജോണ്‍സണിനെ കുത്തിയതെന്ന് മരട് പോലീസ് പറഞ്ഞു. ഇയാള്‍ ഓടി രക്ഷപ്പെട്ടു. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ആല്‍ബിനെ ഓടിക്കൂടിയവര്‍ ആദ്യം വൈറ്റില വെല്‍കെയര്‍ ആശുപത്രിയിലും പരിക്ക് ഗുരുതരമെന്ന് കണ്ടതിനാല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.

ജനതയില്‍ പോളക്കുളം ബാറിനു സമീപം ‘സിബിന്‍’ ഹോട്ടല്‍ നടത്തിവരികയായിരുന്നു മരിച്ച ആല്‍ബിന്‍. ഉച്ചയ്ക്ക് രണ്ടരയോടെ ആല്‍ബിന്റെ ഹോട്ടലില്‍ ഊണ് കഴിക്കാനെത്തിയ രതീഷ് ഉഴുന്നുവട വാങ്ങി. ഉഴുന്നുവട പഴകിയതാണെന്നും പുളിപ്പാണെന്നും പറഞ്ഞ് ജോണ്‍സണുമായി രതീഷ് തര്‍ക്കിച്ചു. ഇതിനു ശേഷം ഇയാള്‍ ഹോട്ടലില്‍ നിന്നിറങ്ങി തൊട്ടടുത്ത ബാറിലേക്കു പോയി. അവിടെ നിന്നിറങ്ങുമ്പോള്‍ അതുവഴി ജോണ്‍സണ്‍ പോകുന്നത് കണ്ടു. മദ്യലഹരിയിലായിരുന്ന രതീഷ് ജോണ്‍സണെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY