ലിസിയെ താനിപ്പോഴും ബഹുമാനിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍

ലിസിയെ താനിപ്പോഴും ബഹുമാനിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ ചിത്രത്തിലൂടെ കരിയര്‍ തിരിച്ചു പിടിച്ച സന്തോഷം ഉണ്ടെങ്കിലും മറുവശത്ത് ലിസിയെ വേര്‍പിരിഞ്ഞതിന്റെ നഷ്ടബോധത്തിലാണ് പ്രിയദര്‍ശന്‍. തന്റെ മനസ്സില്‍ ഇനിയും ഒരു സ്വപ്‌നമുണ്ടെന്നും അത് വേര്‍പിരിഞ്ഞ തന്റെ ഭാര്യ ലിസിയും അമ്മുവും ചന്തുവും ഒരുമിച്ച് ജീവിയ്ക്കുന്ന വീടാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ലിസിയെ താനിപ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും പ്രിയന്‍ പറയുന്നു. എന്റെ കുട്ടികളുടെ അമ്മയാണവര്‍, ആ ബഹുമാനം ഞാനവര്‍ക്ക് നല്‍കിയില്ലെങ്കില്‍ എന്റെ കുട്ടികള്‍ക്ക് അന്തസ് നഷ്ടപ്പെടും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ ജീവിതത്തില്‍ ലിസി അല്ലാതെ മറ്റൊരു സ്ത്രീ ഉണ്ടാവില്ല. എല്ലാം ഞങ്ങള്‍ തമ്മിലുള്ള വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ് എന്ന് പ്രിയന്‍ പറയുന്നു. കൂടാതെ തന്റെ വിജയകരമായ സിനിമാജീവിതത്തിന്റെ എല്ലാ ക്രെഡിറ്റും പ്രിയദര്‍ശന്‍ നല്‍കുന്നത് ലിസിക്കാണ്.

lissy latest look

കുട്ടികള്‍ക്ക് ലിസി ഏറ്റവും നല്ല അമ്മയാണ്. ബന്ധങ്ങളുടെയും പണത്തിന്റെയും മൂല്യം കുട്ടികളെ പഠിപ്പിച്ചത് ലിസിയാണ്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ വീട്ടിലെ കാര്യങ്ങളൊന്നും പറഞ്ഞ് ലിസി തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ലിസിയാണ് നോക്കി നടത്തിയതെന്നും പ്രിയദര്‍ശന്‍ പറയുന്നു. തനിക്ക് തന്റേതായ ഇടവും സ്വാതന്ത്ര്യവും ലിസി തന്നിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 1990ലാണ് ലിസിയും പ്രിയനും വിവാഹിതരായത്.

24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനുശേഷം 2014ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. മക്കളായ കല്യാണിയും സിദ്ധാര്‍ഥനും വിദേശത്താണ്. പ്രിയദര്‍ശന്റേയും ലിസിയുടേയും സുഹൃത്തുക്കളെയെല്ലാം ഞെട്ടിച്ചതായിരുന്നു വിവാഹ മോചന തീരുമാനം. പലരും ഇടപെട്ടെങ്കിലും രണ്ട് പേരും ഒത്തുപോകാനാവില്ലെന്ന തീരുമാനത്തിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY