തയ്യല്‍ക്കടയുടെ ബോര്‍ഡ് വെച്ച് തൃശൂരില്‍ പെണ്‍വാണിഭം; നാല് പേര്‍ പിടിയിൽ

തയ്യല്‍ക്കടയുടെ ബോര്‍ഡ് വെച്ച് തൃശൂരില്‍ പെണ്‍വാണിഭം; നാല് പേര്‍ പിടിയിൽ

[the_ad id=”376″]
തൃശൂര്‍ പുഴയ്ക്കലില്‍ വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയിലായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായത്. നടത്തിപ്പുകാരിയായ യുവതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തയ്യല്‍ക്കടയുടെ ബോര്‍ഡ് വീടിന്റെ മുമ്പില്‍ സ്ഥാപിച്ചായിരുന്നു പെണ്‍വാണിഭം.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. സ്ഥിരമായി വീട്ടില്‍ രാവും പകലും വാഹനങ്ങളുടെ നിര്‍ത്താതെയുള്ള വരവ് കണ്ടാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരെ സമീപിച്ചാണ് പെണ്‍വാണിഭമാണെന്ന് കണ്ടെത്തിയത്. നടത്തിപ്പുകാരിയായ തൃശൂര്‍ സ്വദേശി സീമയെ പിടികൂടാനായിരുന്നു പൊലീസിന്റെ പദ്ധതി.
പക്ഷേ, പൊലീസ് വരുന്നതിന് തൊട്ടുമുമ്പേ രക്ഷപ്പെട്ടു. പിടിയിലായ രണ്ടു യുവതികളും പ്രായപൂര്‍ത്തിയായവരാണ്. ഇടപാടുകാരായ രണ്ടു യുവാക്കളേയും കസ്റ്റഡിയിലെടുത്തു. പതിനയ്യായിരം രൂപയാണ് ഇടപാടുകാരില്‍ നിന്ന് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണിലൂടെയാണ് ഇടപാടുകള്‍. അതേസമയം പെണ്‍വാണിഭത്തിനായി സ്ത്രീകളെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിക്കുന്ന സംഘത്തെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment