ആയുർദൈർഘ്യത്തിന് ചില ജാപ്പാനീസ് രഹസ്യങ്ങൾ

നമ്മുടെ രാജ്യത്തെ ശരാശരി ആയുർദൈർഘ്യം 66 വയസാണ്. എന്നാൽ ജപ്പാനിൽ അതെത്രയാണെന്നറിയാമോ?

നമ്മുടെ രാജ്യത്തെ ശരാശരി ആയുർദൈർഘ്യം 66 വയസാണ്. എന്നാൽ ജപ്പാനിൽ അതെത്രയാ ണെന്നറിയാമോ? 83 വയസ്സ്!!! ലോകത്തെ ഏറ്റവും  ആയൂർ ദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. ജപ്പാനിൽ 100 വയസ്സിനു മുകളിൽ പ്രായമുള്ളവർ അമ്പതിനായിരത്തിലധികമുണ്ടെന്നാണ് പറയപ്പെടുന്നത്.
19 ദിവസത്തെ ദാമ്പത്യം, മനോവേദന സഹിച്ച ആ മൂന്ന് മാസത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രചന

എന്താണ് ജപ്പാനിലെ ജനങ്ങളുടെ ആയുർദൈർഘ്യത്തിന്റെ രഹസ്യം? നമുക്കൊന്ന് നോക്കാം. ലോകത്തെ മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് ആരോഗ്യകരമായ ഭക്ഷണശൈലിയാണവരുടേത്. മത്സ്യം ധാരാളമായി കഴിക്കുന്നവരാണവർ. ലോകത്ത് ആകെയുള്ള മത്സ്യ ഭക്ഷണത്തിൽ 10% വും അകത്താക്കുന്നത് അവരാണ്.

ചായകുടി ജപ്പാൻകാരിൽ കൂടുതലാണ്. ലോകരാജ്യങ്ങളിൽ ഏറ്റവുമധികം ചായകുടിക്കുന്നവരിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിലാണ് ജപ്പാൻ വരുന്നത്. പ്രധാനമായും ഗ്രീൻടീ യാണവർ കുടിക്കുന്നത്. പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുന്നവരാണ് ജപ്പാൻകാർ. ഭക്ഷണത്തോടൊപ്പം കുറഞ്ഞത് 4 തരം പച്ചക്കറികളെങ്കിലും അവർ ഉപയോഗിക്കും.

പച്ചമരുന്നുകൾ അവർ വിപുലമായി ഉപയോഗിക്കുന്നുണ്ട്. അതായത് ഇഞ്ചി ,മഞ്ഞൾ മുതലായ പ്രകൃതിദത്തമായ പച്ചമരുന്നുകൾ. ജപ്പാൻകാരുടെ പെരുമാറ്റം ,സ്വഭാവം എന്നിവയൊക്കെ മാനസികമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. മുതിർന്നവരെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണവർ. എപ്പോഴും സന്തോഷത്തോടെ ജീവിക്കാനവർ ഇഷ്ടപ്പെടുന്നു. മറ്റു രാജ്യക്കാരെയപേക്ഷിച്ച് കൂടുതൽ ചിരിക്കുന്നവരാണവർ.
കഠിനമായി വ്യായാമം ചെയ്യുന്നവരാണ് ജപ്പാൻകാർ. അവരുടെ വീടുകളിൽ കൂടുതൽ ഫർണീച്ചറുകളോ യന്ത്രവത്കൃത ഉപകരണങ്ങളോ ഉണ്ടാകാറില്ല. ജോലികൾ തനിയെ ചെയ്യുന്ന അവർ ഏറെയും തറയിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെയും വൈകിയിട്ടും നിർബന്ധമായും സൂര്യപ്രകാശം ശരീരത്തിൽ ഏൽപ്പിക്കാൻ അവർ ശ്രദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here