ജിഷ കൊലക്കേസ്; ഇനി അവശേഷിക്കുന്നത് വിധി പ്രസ്താവത്തിനുള്ള നടപടിക്രമങ്ങള്‍ മാത്രം; കേരളം ചര്‍ച്ച ചെയ്ത കേസില്‍ വിധി അടുത്ത മാസം..

ഇതുവരെ നടന്ന വാദങ്ങള്‍ക്കിടെ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ വിശദീകരണം ആവശ്യമെന്ന് തോന്നിയാല്‍ കോടതി നിശ്ചിത ദിവസം കേസ് കേള്‍ക്കുന്നതിന് സാദ്ധ്യത നിലനില്‍ക്കുന്നുണ്ടെന്നും തുടര്‍ന്നാണ് വിധി പ്രസ്താവിക്കുക എന്നും ചൂണ്ടികാണിക്കപ്പെടുന്നു

രാജ്യത്തെ ഞെട്ടിച്ച ജിഷ കൊലക്കേസില്‍ ഇനി അവശേഷിക്കുന്നത് വിധി പ്രസ്താവത്തിനുള്ള നടപടിക്രമങ്ങള്‍ മാത്രം. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കേസില്‍ എറണാകുളം സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് വിലയിരിത്തല്‍. കേസില്‍ നടന്നുവന്നിരുന്ന അന്തിമവാദം ഇന്ന് പൂര്‍ത്തിയാവും.കഴിഞ്ഞ ഒരാഴ്ചയോളമായി പ്രതിഭാഗം വാദമാണ് നടന്ന് വന്നിരുന്നത്. ശാസ്്ത്രയ തെളിവുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂരിന്റെ വാദം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയവും മൃതദ്ദേഹത്തിന്റെ അവസ്ഥ സംമ്ബന്ധിച്ച വിവരണവും തമ്മില്‍ പൊരുത്തപ്പെടുന്നതല്ലന്നും പ്രൊസിക്യൂഷന്‍ തെറ്റായ വവിരമാണ് നല്‍കിയിരിക്കുന്നെന്നുമായിരുന്നു ആളൂരിന്റെ പ്രധാന വാദം.

സമാന കേസുകളിലെ സുപ്രധാന കോടതിവിധികള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ആളൂര്‍ വാദം ഇന്ന് കേസില്‍ വാദം അവാനിപ്പിക്കുക എന്നാണ് അറിയുന്നത്. സംശയാതീതമായി കേസ് തെളിയിക്കന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും സംശയത്തിന്റെ ആനൂകൂല്യം നല്‍കി പ്രതിയെ വെറുതെ വിടണമെന്നും ഇന്ന് പ്രതിഭാഗം കോടതിയോട് അപേക്ഷിക്കുമെന്നും സൂചനയുണ്ട്.കേസില്‍ പ്രൊസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.പൊലീസ് അറസ്റ്റുചെയ്ത പ്രതി അമിറുള്‍ ഇസ്ളാമാണ് കൃത്യം ചെയ്തതെന്നും ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും പശ്ചാത്തലത്തില്‍ പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രൊസിക്യൂഷന്റെ വാദം.ഇതുവരെ നടന്ന വാദങ്ങള്‍ക്കിടെ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ വിശദീകരണം ആവശ്യമെന്ന് തോന്നിയാല്‍ കോടതി നിശ്ചിത ദിവസം കേസ് കേള്‍ക്കുന്നതിന് സാദ്ധ്യത നിലനില്‍ക്കുന്നുണ്ടെന്നും തുടര്‍ന്നാണ് വിധി പ്രസ്താവിക്കുക എന്നും ചൂണ്ടികാണിക്കപ്പെടുന്നു. 2016 ഏപ്രില്‍ 28 -നാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ പുറംപോക്കിലെ വീട്ടില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.കഴുത്തിലും ശരീരത്തിന്റെ മറ്റ് പലഭാഗത്തും പലവട്ടം കത്തികുത്തിയിറക്കിയും വരഞ്ഞുമായിരുന്നു കൊല.

കത്തികുത്തി യിറക്കിയതിനെത്തുടര്‍ന്ന് ജനനേന്ദ്രിയവും മലദ്വാരവും ഒന്നായതിനെത്തുടര്‍ന്ന് കുടല്‍ പുറത്ത് വന്ന നിലയിലാ യിരുന്നു മൃതദ്ദേഹം. രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന സംഭവത്തില്‍ രണ്ടുമാസത്തോളം നീണ്ട അന്വേഷണത്തിനൊടിവിലാണ് പൊലീസ് പ്രതി അമിറുള്‍ ഇസ്ലാമാണെന്ന് സ്ഥിരീകരിച്ച്‌ ആറസ്റ്റ് ചെയ്തത്. ലൈംഗിക വേഴ്ച ലക്ഷ്യമിട്ട് പ്രതി ജിഷയെ സമീപിച്ചെന്നും ഇത് സാദ്ധ്യമാവാതെ വന്ന ദേഷ്യത്തില്‍ കൊലപ്പെടുത്തുകായിരുന്നെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here