ജിഷാ നിനക്കായ് …..മ്യൂസിക്കല്‍ ആല്‍ബം അണിയറയില്‍ ഒരുങ്ങുന്നു…….

”  ജിഷാ നിനക്കായ്…..”

കൊല്ലം : കേരളത്തില്‍ കോളിളക്കം സ്യഷ്ടിച്ച ജിഷാ വധം മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ ജനങ്ങളിലേക്ക് ഒരു ഓര്‍മ്മപ്പെടുത്തലുമായി ശ്രീമതി രാധു പുനലൂരും ശ്രീ . കിളിമാനൂര്‍ രാമവര്‍മ്മയും എത്തുന്നു….. കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ക്രൂരവും മ്യഗീയവുമായ കൊലപാതകം കേരളത്തിലെ സ്ത്രീകളെ ഭയാശങ്കയുടെ നിഴലില്‍ ആഴ്ത്തിയതാണ് . കേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് 2016 ഏപ്രിൽ 28 നു രാത്രി 29 വയസ്സുള്ള ജിഷ എന്ന നിയമവിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ചും, ക്രൂരമായി മർദ്ദിച്ചും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഒരു കുടുംബത്തിന്റെ നെടുംതൂണിനെ ആണ് ഇല്ലാതാക്കിയത്. കുടുംബത്തിനു താങ്ങും തണലും ആകേണ്ട നിയമ വിദ്യാര്‍ത്ഥിയുടെ പ്രതീക്ഷകളെ ആണ് ഒരു നിമിഷം കൊണ്ട് കാറ്റില്‍ പറത്തിയത് . സ്വപനങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അവള്‍ക്കു ഈ ലോകത്ത് നിന്ന് വിട പറയേണ്ടി വന്നു. വൈരാഗ്യവും കാമാഭ്രാന്തും ഒരു കുടുംബത്തെ മാത്രമല്ല സമൂഹത്തിന്റെ പ്രതീക്ഷയെ ആണ് തകിടം മറിച്ചത്. തന്റെ കുഞ്ഞിന്റെ പിച്ചി ചീന്തിയ ശരീരം ആദ്യം കാണേണ്ടി വന്ന പെറ്റമ്മയുടെ കണ്ണീര് ഇപ്പോഴും തോര്‍ന്നിട്ടില്ല. മാനസിക നില തെറ്റിയ ആ അമ്മയുടെ രോദനം പെണ്‍മക്കള്‍ഉള്ള എല്ലാ അമ്മമാരുടെ യും രോദനം ആണ്. മാനം രക്ഷിക്കാന്‍ വേണ്ടി ആ സഹോദരി അലറി നിലവിളിച്ചെങ്കിലും ആരും ആ വിളി കേട്ടില്ല. സ്വയം രക്ഷക്ക് വേണ്ടി മരിക്കുവോളം പൊരുതിയെങ്കിലും ഒടുവില്‍ വിധിക്ക് കീഴടങ്ങേണ്ടി വന്ന നിസഹായയായ ഒരു പെണ്‍ കുട്ടി ഇന്നും തേങ്ങലായി അവശേഷിക്കുന്നു.

കണ്ണീരിന്റെ ഉള്‍പ്പിരിവുകളില്‍ അമ്മമനസ്സിന്റെ തേങ്ങലും ,ആ എരിയുന്ന മനസ്സിന്റെ നൊമ്പരങ്ങളും , അഭയമില്ലാത്ത അസ്വസ്ഥതകളും , എല്ലാം അതേപടി ഒപ്പിയെടുത്തു ക്യാമറമാന്‍ സജീവ്‌ വ്യാസയും , സംവിധായകന്‍ സജി അഞ്ചലും . കലാ സംവിധായകന്‍ അജി അയലറ,ധര്‍മ്മന്‍ പാമ്പാടി , വിഷ്ണു ദേവ് , സജി അഞ്ചല്‍ , രാജീവ് , അന്‍സാര്‍ , എന്‍.ജനാര്‍ദ്ദനന്‍ എന്നിവരുടെ കൂട്ടുകെട്ടില്‍ ” ജിഷ നിനക്കായ് ” എന്ന മ്യൂസിക്കല്‍ ആല്‍ബം പുനലുരും പരിസരപ്രദേശങ്ങളിലും ആയി ചിത്രീകരണം പുരോഗമിക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ഈ ആല്‍ബം പെരുമ്പാവൂര്‍ മാത്രമല്ല കേരളക്കര ഒന്നടങ്കം ഒരു പുനര്ചിന്തനത്തിനു വഴിയൊരുക്കുമെന്നുള്ളതില്‍ സംശയമില്ല. കേരള ഫോക്കസ്സിന്റെ ബാനറില്‍ ക ഒരുങ്ങുന്ന ഈ മ്യൂസിക്കല്‍ ആല്‍ബത്തില്‍ രാധു പുനലൂരിന്റെ വരികള്‍ക്ക് സംഗീതവും ആലാപനവുംനിര്‍വഹിച്ചിരി ക്കുന്നത് കിളിമാനൂര്‍ രാമ വര്‍മ്മയാണ്. സംവിധാനം – സജി അഞ്ചല്‍, കലാ സംവിധാനം- അജി അയലറ , നിര്‍മ്മാണം – ജനാര്‍ദ്ദനന്‍ , ക്യാമറ – സജീവ്‌ വ്യാസ

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY