വെയിലും മഞ്ഞും മഴയും തളര്‍ത്തില്ല ; 761 ഒരു ചെറിയ സംഖ്യയല്ല…?

തന്‍റെ അനുജന്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിവിന്‍റെ കൊലപാതകികളെ ശിക്ഷിക്കണം എന്ന ആവശ്യവുമായി സത്യാഗ്രഹം കിടക്കുന്നത്

കഴിഞ്ഞ 761 ദിവസമായി ഒരു ചെറുപ്പക്കാരന്‍ വെയിലും മഴയും മഞ്ഞുംകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കുകയാണ്. നെയ്യാറ്റിന്‍കര കുളത്തൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് എന്ന യുവാവാണ് സത്യാഗ്രഹം കിടക്കുന്നത്.

തന്‍റെ അനുജന്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിവിന്‍റെ കൊലപാതകികളെ ശിക്ഷിക്കണം എന്ന ആവശ്യവുമായി സത്യാഗ്രഹം കിടക്കുന്നത്. ഇതുവരെയും ഒരു തീരുമാനവും ഉണ്ടാകാത്ത ഈ വിഷയത്തില്‍ നടന്‍ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്. വളരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചിരിക്കുന്നത്.

ജോയ് മാത്യുവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം;

കഴിഞ്ഞ 761 ദിവസമായി സിക്രട്ടറിയേറ്റിനു മുബിൽ തന്റെ സഹോദരന്റെ ലോക്കപ്പ്‌ മരണത്തെക്കുറിച്ച്‌ അനേഷണം വേണം എന്നാവശ്യപ്പെട്ട്‌ ശ്രീജിത്‌ എന്ന യുവാവ്‌ ജീവത്യാഗം ചെയ്യുന്നു. നാളെ ഈ മനുഷ്യജീവന്റെ പേരിൽ നമ്മൾ മലയാളികളെ ഉളുപ്പില്ലാത്ത ജനത എന്ന പേരിൽ ലോകം അടയാളപ്പെടുത്തും.
ചെഗുവേരയുടെ ചിത്രം വരക്കുന്നവരും ഏ കെ ജി യെ ചരിത്രത്തിൽ നിന്നും  ഇല്ലാതാക്കാൻ  ശ്രമിക്കുന്നവരും താമര വിരിയിക്കുന്നവരും  പച്ചക്കടൽ സ്വപ്നം കാണൂന്നവരും  തുടങ്ങി വിപ്ലവം ,ജനാധിപത്യം എന്ന് സദാസമയവും ഉരുവിടുന്ന എല്ലാ ഞാഞ്ഞൂൽ പാർട്ടികളും  ഈ ചെറുപ്പക്കാരന്റെ നീതിക്ക്‌ വേണ്ടിയുള്ള സമരത്തിൽ എന്ത്‌ കൊണ്ട്‌ മൗനം പാലിക്കുന്നു എന്നത്‌ അത്ഭുതകരമായിരിക്കുന്നു.  അതെ ,ഓരോ ദിവസം കഴിയുന്തോറും നമ്മൾ മലയാളികൾ കള്ളന്മാരായിക്കൊണ്ടിരിക്കുകയാണു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here