തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ തേടി പോലീസ് കൊൽക്കത്തയിലേക്ക്

തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ തേടി പോലീസ് കൊൽക്കത്തയിലേക്ക്

തൃശൂര്‍: തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടി ബംഗാളിലുണ്ടെന്ന് സൂചന. തൃശൂര്‍ കേരളവര്‍മ കോളജിലെ ഒന്നാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയായ സ്നേഹ(18)യാണ്‌ കേച്ചേരി ചിറനെല്ലൂരിൽ നിന്നും കാണാതായത്.

ജൂലൈ 26 നാണ് കോളേജിലേക്കെന്ന് പറഞ്ഞ് സ്നേഹ വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരം കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുന്നംകുളം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.കേച്ചേരി ചിറനെല്ലൂരിൽ ഹോട്ടൽ ഫാസ്റ്റ്ഫുഡ് കട നടത്തിയിരുന്ന പെൺകുട്ടിയുടെ അച്ഛൻ ശശികുറാറിന്റെ കടയിൽ രണ്ടു ബംഗാൾ സ്വദേശികൾ പണിക്കു നിന്നിരുന്നു.
ഇവരിൽ ഒരാളോടൊപ്പം പെൺകുട്ടി പോയതാണോ എന്നും സംശയിക്കുന്നു.പെൺകുട്ടിക്കൊപ്പം നാടുവിട്ടുപോയി എന്നു സംശയിക്കുന്ന ബംഗാൾ യുവാവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment