കളഞ്ഞു പോയ പേഴ്‌സ് തപാല്‍മാര്‍ഗം തിരിച്ചുകിട്ടി; പണം പോയി, പകരം ഒരു കുറിപ്പ്

കളഞ്ഞു പോയ പേഴ്‌സ് തപാല്‍മാര്‍ഗം തിരിച്ചുകിട്ടി; പണം പോയി, പകരം ഒരു കുറിപ്പ്.  പറശ്ശിനിക്കടവ് ക്ഷേത്രത്തി ലേയ്ക്കുള്ള യാത്രയ്ക്കിടെ ചന്ദ്രാമ്പിള്ളി സി.എസ്. സന്തീഷിന് പഴ്‌സ് നഷ്ടമായി. പേഴ്‌സിലെ പണം നഷ്ടപ്പെട്ടതിലും പ്രയാസം വിലപ്പെട്ട രേഖകള്‍ പോയതിലായിരുന്നു.

എന്നാല്‍ പണം ഒഴികെ ഇവയൊക്കെ തിരിച്ചു കിട്ടി. ‘സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് നിങ്ങളുടെ പഴ്‌സ് കളഞ്ഞുകിട്ടിയത്. പണം ഞാന്‍ എടുത്തിട്ടുണ്ട്. അഡ്രസ് കരുതുന്നു. എന്നെങ്കിലും തിരിച്ചു തരാം’ എന്ന് സാമ്പത്തിക പരാധീനന്‍. എന്നെഴുതിയ കുറിപ്പ് സഹിതമാണ്  രേഖകൾ തിരിച്ചയച്ചത് .

ജോര്‍ജിയയിലെ ജോലി സംബന്ധമായ കാര്‍ഡുകള്‍, എടിഎം കാര്‍ഡ്, നാട്ടിലെ മൂന്നു ബാങ്കുകളിലെ എടിഎം കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം തിരികെ നല്‍കിയത്. മകളുടെ ചോറൂണിന് ജോര്‍ജിയയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു സന്തീഷ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY