കമ്പകക്കാനത്ത് കൂട്ടകൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍ ; ആര്‍ഷ അക്രമത്തെ ചെറുത്തു

കമ്പകക്കാനത്ത് കൂട്ടകൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍ ; ആര്‍ഷ അക്രമത്തെ ചെറുത്തു l kambakakaanam koottakolapathakam prathy pidiyil l Rashtrabhoomi

കമ്പകക്കാനത്ത് കൂട്ടകൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍ ; ആര്‍ഷ അക്രമത്തെ ചെറുത്തു

തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന കേസ്സില്‍ മുഖ്യപ്രതി പിടിയില്‍. കൃഷ്ണന്‍റെ സഹായി അനീഷാണ് പോലീസ് കസ്റ്റഡിയിലുള്ളത്.ഇയാള്‍ കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായിയായിരുന്നു.കഴിഞ്ഞ കുടുംബത്തിലെ നാലുപേരെയും കൊന്ന് വീടിനു സമീപം കുഴിച്ചു മൂടുകയായിരുന്നു.

മന്ത്രവാദവും സാമ്പത്തിക തട്ടിപ്പുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഞായറാഴ്ച രാത്രിയാണ് ഇവര്‍ കൊലപാതകം നടത്തിയത്. കൊലപാതക ശേഷം മൃതദേഹങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അനീഷും സഹായിയും കുഴിയെടുത്തു മൃതദേഹങ്ങള്‍ അതിലിട്ട് മൂടിയത്.
അക്രമത്തിനിടെ ചെറുത്തു നിന്ന ആര്‍ഷയില്‍ നിന്നും അനീഷിന് പരിക്കേറ്റിരുന്നു. ഇത് കാരണം കൃഷ്ണന്റെയും കുടുംബത്തിന്റെയും സംസ്ക്കര ചടങ്ങുകള്‍ക്ക് അനീഷ്‌ എത്തിയിരുന്നില്ല. നേരതെതന്നെ അനീഷിനെ സംശയമുണ്ടായിരുന്ന കൃഷ്ണന്റെ സഹോദരന്‍ പോലീസിനെ അറിയിച്ചിരുന്നു.

അതേസമയം കൃഷ്ണന്റെ മാന്ത്രിക ശക്തി തനിക്കു കിട്ടാന്‍ വേണ്ടിയാണ് കൊല നടത്തിയത് എന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കൊലയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായാണ് പോലീസ് സംശയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment