തീവണ്ടി തട്ടി രണ്ട് മക്കളുടെ അമ്മയായ യുവതിയും കാമുകനും മരിച്ച നിലയില്‍

ആലുവയില്‍ തീവണ്ടി തട്ടി രണ്ട് മക്കളുടെ അമ്മയായ യുവതിയും കാമുകനും മരിച്ച നിലയില്‍

ആലുവ തുരുത്തിനു സമീപം റെയില്‍പാളത്തില്‍ യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏത്താപ്പിള്ളി വീട്ടില്‍ കുഞ്ഞന്റെയും ബേബിയുടെയും മകന്‍ രാഗേഷ് (32), ശ്രീമൂലനഗരം എടനാട് അമ്പാട്ടുതറ വീട്ടില്‍ ദിവ്യന്റെ ഭാര്യ ശ്രീകല (28) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ കാല്‍നട യാത്രക്കാരാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിനടുത്തുള്ള പൈപ്പ് കമ്പനിയില്‍ പ്ലംബറായ രാഗേഷ് അവിവാഹിതനാണ്. രണ്ടു കുട്ടികളുടെ അമ്മയാണ് ശ്രീകല. വെള്ളിയാഴ്ച ഉച്ചയ്ക്കു ശ്രീകല കമ്പനിയില്‍ച്ചെന്നു രാഗേഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
രാഗേഷിന്റെ വീടിനടുത്താണ് ശ്രീകലയുടെ ഭര്‍തൃവീട്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇന്നലെ രാവിലെ ആറിനാണു മൃതദേഹങ്ങള്‍ കണ്ടത്. തലഭാഗം ചിതറിപ്പോയിരുന്നു. ബൈക്കില്‍ തുരുത്തില്‍ എത്തിയ ഇവര്‍ ട്രെയിന്‍ വന്നപ്പോള്‍ പാളത്തിലേക്കു ചാടുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. കുറച്ചു വര്‍ഷം മുമ്പാണ് രണ്ട് കിലോമീറ്റര്‍ അകലെ പുതിയ വീട് നിര്‍മിച്ച് മാറിയത്.

ഇരുവരും പ്രണയത്തിലായിരുന്നു. ശ്രീകലയെ വെള്ളിയാഴ്ച മുതല്‍ കാണാതായതിനെ തുടര്‍ന്ന് രാത്രി ഭര്‍ത്താവ് കാലടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ആലുവയില്‍ ട്രെയിന്‍ തട്ടി മരിച്ച വിവരമറിഞ്ഞത്. രാഗേഷിന്റെ സംസ്‌കാരം നടത്തി. ശ്രീകലയുടെ മൃതദേഹം സ്വദേശമായ നെടുവന്നൂരിലേക്കു കൊണ്ടുപോയി. ശ്രീക്കുട്ടന്‍, ശ്രീഹരി എന്നിവരാണ് മരിച്ച ശ്രീകലയുടെ മക്കള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here