പഴയങ്ങാടി എസ് ഐയെ യുവതി സ്റ്റേഷനില്‍ കയറി മര്‍ദിച്ചു

കണ്ണൂര്‍ പഴയങ്ങാടി എസ് ഐയെ യുവതി സ്റ്റേഷനില്‍ കയറി മര്‍ദിച്ചു

പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ യുവതിയുടെ പരാക്രമം. പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി എസ് ഐ യെയും വനിതാ പോലീസ് ഓഫീസറെയും ആക്രമിച്ചു. കാസര്‍ഗോഡ്‌ ഉദുമ സ്വദേശിനി ദിവ്യയാണ് എസ് ഐ ബിനു മോഹന്‍റെ മുറിയില്‍ കയറി അടിക്കുകയും പേപ്പര്‍ വെയിറ്റ് എടുത്ത് എറിയുകയും ചെയ്തത്.

ഇത് കണ്ട് തടയാനെത്തിയ വനിതാ പോലീസ് ഓഫീസറായ ലീനയ്ക്കും മര്‍ദനമേറ്റു. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് ഐ യുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ബിനു മോഹന്‍. എസ് ഐ യുടെ മുറിയിലേക്ക് ഓടിക്കയറാന്‍ എത്തിയ ദിവ്യയെ പോലീസ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെയെല്ലാം തള്ളി മാറ്റി എസ് ഐ യുടെ മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു.
എസ് ഐ ബിനു മോഹന്‍റെ മുന്നില്‍ എത്തിയ ദിവ്യ അദേഹത്തിന്റെ യൂണിഫോമില്‍ കയറി പിടിക്കുകയും അടിക്കുകയുമായിരുന്നു. തുടര്‍ന്ന്‍ സ്റ്റേഷനിലെ അലമാരയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. മുന്‍പ് തളിപ്പറമ്പ് സ്റ്റേഷനിലെ എസ് ഐയായിരുന്നു ബിനു മോഹന്‍. തളിപ്പറമ്പ് സ്റ്റേഷനില്‍ ദിവ്യക്കെതിരെ കുടുംബ വഴക്കുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.

ഈ കേസ്സിന്റെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞായിരുന്നു ദിവ്യ പഴയങ്ങാടി സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ എത്തിയ ദിവ്യ ബഹളം വെച്ചതോടെ വനിതാ പോലീസിന്‍റെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന്‍ എസ് ഐ ബിനു മോഹന്‍ അറിയിച്ചു. ഇതാണ് ദിവ്യ പ്രകോപിതയാക്കിയത്.ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, ഓഫീസില്‍ അതിക്രമിച്ചു കടന്ന് ഉപകരണങ്ങള്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ദിവ്യയെ അറസ്റ്റ് ചെയ്തു.
Kannur pazhayangadi si yuvathy aakramichu

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment